പട്ടാന്പിയില് "ശ്രദ്ധ' സൗജന്യ എൻട്രൻസ് ഫൗണ്ടേഷൻ കോഴ്സിനു തുടക്കം
1591661
Monday, September 15, 2025 1:09 AM IST
പട്ടാന്പി: മുഹമ്മദ് മുഹസിൻ എംഎൽഎയുടെ നേതൃത്വത്തിൽ പട്ടാമ്പി നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന ഫ്രീ എൻട്രൻസ് അറ്റ് ശ്രദ്ധ ക്ലാസുകൾക്ക് തുടക്കമായി.
പട്ടാമ്പി സംസ്കൃത കോളജ് ഹാളിൽ നടന്ന പരിപാടി മുഹമ്മദ് മുഹസിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഈ വർഷം എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു (സയൻസ്) കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്കായാണ് രണ്ടു മാസം നീണ്ടു നിൽക്കുന്ന പദ്ധതി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാബിറ ടീച്ചർ, പട്ടാമ്പി നഗരസഭ കൗൺസിലർ രാജൻ, വിളയൂർ ഗ്രാമപഞ്ചായത്ത് അംഗം മുജീബ് കരുവാങ്കുഴി, ശ്രദ്ധ കൺവീനർ ഡോ.കെ.പി. ആഷിഫ്, കരിയർ ഡെവലപ്മെന്റ് ട്രെയിനർമാർ പങ്കെടുത്തു.