ഉന്നതവിജയികളെ ക്ഷേമനിധി ബോർഡ് ആദരിച്ചു
1591667
Monday, September 15, 2025 1:09 AM IST
പാലക്കാട്: കേരള കോ- ഓപറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോര്‍ഡിലെ അംഗങ്ങളുടെ മക്കളില്‍ ജില്ലയിൽനിന്ന് ഉന്നതവിജയം നേടിയവര്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണം കണ്ണാടി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു.
വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനവും കുടിശ്ശിക വിഹിതം ഒഴിവാക്കി കൊണ്ടുള്ള അംഗത്വ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരി നിർവഹിച്ചു.
ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ. സനൽകുമാർ അധ്യക്ഷനായി. ബോർഡ് ഭരണ സമിതി അംഗം കെ.എൻ. സുകുമാരൻ മാസ്റ്റർ, പാക്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ.പി. വിനയകുമാർ, കണ്ണാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി. സുരേന്ദ്രൻ പ്രസംഗിച്ചു.