യുവാവ് കുളത്തിൽ മരിച്ചനിലയിൽ
1592141
Tuesday, September 16, 2025 10:23 PM IST
വടക്കഞ്ചേരി: മുടപ്പല്ലൂർ അഴിക്കുളങ്ങര ക്ഷേത്രത്തിനടുത്തെ കുളത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. വണ്ടാഴി വടക്കുമുറി ശിവന്റെ മകൻ ഷിജു(27)വിനെയാണ് ഇന്നലെ പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് ആറരയോടെ സ്കൂട്ടറിൽ വീട്ടിൽനിന്നിറങ്ങിയ യുവാവിനെ രാത്രി ഏറെ വൈകിയും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിൽ സ്കൂട്ടർ കുളത്തിനടുത്ത് കണ്ടെത്തുകയായിരുന്നു. കൂടാതെ ചെരുപ്പും സ്കൂട്ടറിന്റെ ചാവിയും അടുത്ത് വച്ചിരുന്നു.
വിവരമറിഞ്ഞ് വടക്കഞ്ചേരി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. വാഹനങ്ങളുടെ പെയിന്റിംഗ് തൊഴിലാണ്. അവിവാഹിതനാണ്. വടക്കഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം നടത്തി. അമ്മ: ലത. സഹോദരൻ: സൂരജ്.