മഹിളാ കോണ്ഗ്രസ് ലഹരിവർജന ബോധവത്കരണം നടത്തി
1591936
Tuesday, September 16, 2025 12:21 AM IST
ഒറ്റപ്പാലം: മഹിളാ കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപകദിനം ഒറ്റപ്പാലം ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി ആചരിച്ചു. മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന സ്ഥാപകദിന പരിപാടി ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ശാന്താ ജയറാം ഉദ്ഘാടനം ചെയ്തു. ലഹരിപദാർഥങ്ങളുടെ ഉപയോഗവും പൊതുസമൂഹത്തിൽ വർധിച്ചു വരുന്നതിന് എതിരെ പൊതുജനങ്ങളെ ബോധവത്കരിക്കുകയും ലഹരിപദാർഥങ്ങളുടെ വർജനം നടത്തുന്നതിന് ഓരോ ഭവനങ്ങളിൽ നിന്ന് ലഹരിവർജനത്തിന്റെ ബോധവത്കരണം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ദൃഢപ്രതിജ്ഞയും പൊതുജനമധ്യത്തിൽ ബോധവത്കരണവും നടത്തി.
ഡിസിസിഭാരവാഹിയായ ഫാത്തിമ അബ്ബാസ്, ഒറ്റപ്പാലം ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ജയരാജ്, പി.പി. പാഞ്ചാലി, പി.പി. ഇന്ദിരാദേവി ടീച്ചർ, വി.എ. റഹ്മത്ത്, സുജാത സ്വാമിനാഥൻ, എസ്. ഷൈലജ, പ്രകാശനി സുന്ദരൻ, ഉഷ പാലാട്ട്, പുഷ്പവല്ലി നന്പ്യാർ, രാധാ ശിവദാസ്, ജി. ഭാഗ്യലക്ഷ്മി, ലതാ വാളയാർ, സാവിത്രി വത്സൻ, കെ.വി. പാർവതി, എം. ശാന്ത, ബിന്ദു ഒറ്റപ്പാലം, ഐശ്വര്യ ഒറ്റപ്പാലം, സുഭദ്ര ഒറ്റപ്പാലം, ജഗദീഷ്, മുഹമ്മദാലി നാലകത്ത് പങ്കെടുത്തു.