കോളജ് മാഗസിൻ പ്രകാശനം
1592409
Wednesday, September 17, 2025 8:26 AM IST
ആലത്തൂർ: ശ്രീനാരായണ കോളജിലെ മാഗസിൻ പ്രകാശനം വ്യത്യസ്തമായി. തങ്ങളുടെ പ്രിയ വിദ്യാലയം ശുചിയായിരിക്കാൻ കഷ്ടപ്പെടുന്ന തൊഴിലാളികളായ അമ്പിളിയും സജിതയും സ്റ്റുഡന്റ് എഡിറ്റർ പി. ആഷിനിൽ നിന്നും മാഗസിൻ ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ച ു. മാഗസിന്റെ ആശയത്തോട് ചേർന്ന് തന്നെ മാഗസിൻ പ്രകാശനവും വേണമെന്ന് ആഗ്രഹമുണ്ടായിരുന്നതുകൊണ്ടാണ് ഇങ്ങനെ പ്രകാശനം നടത്തിയതെന്ന് എഡിറ്റർ പി. ആഷിൻ പറഞ്ഞു. ചെയർപേഴ്സൺ കെ.ആർ.സ്നേഹ, യുയുസിമാരായ ആർ. അവന്തിക, ബി. അഭിനന്ദന, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അതുൽ എന്നിവർ പങ്കെടുത്തു.