ചി​റ്റൂ​ർ: പൊ​ൽ​പ്പു​ള്ളി​യി​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ വ്യാ​ജ​പേ​രു​ക​ൾ ചേ​ർ​ത്ത​താ​യി ര​ണ്ടു പ​രാ​തി​ക​ൾ കൂ​ടി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കി. 4,7,8,9 വാ​ർ​ഡു​ക​ളി​ലും വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ഉ​ള്ള​താ​യി പൊ​ൽ​പ്പു​ള്ളി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പ്രാ​ണേ​ഷ് രാ​ജേ​ന്ദ്ര​ൻ അ​റി​യി​ച്ചു .

ര​ണ്ടു യു​വ​തി​ക​ളാ​ണ് പ​രാ​തി ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​പൊ​ൽ​പ്പു​ള്ളി ആ​റാം വാ​ർ​ഡി​ൽ ആ​ൾ താ​മ​സ​മി​ല്ലാ​ത്ത​തും വീ​ട് പൂ​ർ​ണ​മാ​യും​ന​ശി​ച്ച​തു​മാ​യ വീ​ട്ടു​ന​മ്പ​റി​ൽ 41 പേ​രു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

ആ​റു​വ​ർ​ഷം മു​ന്പ് ഈ ​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​യാ​ൾ താ​മ​സം മാ​റ്റി​യി​രു​ന്നു 6/6 എ​ന്ന വീ​ട്ടുന​മ്പ​റി​ലാ​ണ് 41 പേ​രു​ക​ൾ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്. 41 പേ​രി​ൽ പ​ല സ​മു​ദാ​യ​ക്കാ​രു​ടെ പേ​രു​ക​ൾ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ കാ​ണ​പ്പെ​ട്ട ക്ര​മ​ക്ക​ടു​ക​ൾ  ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​രു​ന്നു. പ്രാ​ണേ​ഷ് രാ​ജേ​ന്ദ്ര​ൻ ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ച് ജി​ല്ലാ​ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലെ വോ​ട്ട​ർ​പ​ട്ടി​ക​ക​ളും പ​രി​ശോ​ധി​ച്ചു​വ​രു​ന്ന​താ​യും പ്രാ​ണേ​ഷ് രാ​ജേ​ന്ദ്ര​ൻ അ​റി​യി​ച്ചു.