തുടർച്ചയായി ആറാംവർഷവും നൂറുമേനി കൊയ്ത് പന്തലാംപാടം മേരിമാതാ സ്കൂൾ
1549326
Saturday, May 10, 2025 1:07 AM IST
വടക്കഞ്ചേരി: തുടർച്ചയായി ആറാം വർഷവും സ്കൂളിൽ നൂറു ശതമാനത്തിന്റെ വിജയപതാക പാറികളിക്കുകയാണ് പന്തലാംപാടം മേരി മാതാഹയർ സെക്കൻഡറി സ്കൂളിൽ.
247 പേർ പരീക്ഷ എഴുതി മുഴുവൻ പേരും ഉപരിപഠന യോഗ്യത നേടി. ഫുൾ എ പ്ലസുകാരായി 21 പേരുമുണ്ട്. 2019 ലും 2014ലും ഒരു കുട്ടിയുടെ തോൽവിയിൽ നൂറ് ശതമാനം വിജയം സ്കൂളിന് നഷ്ടപ്പെട്ടിരുന്നു.
2017 ലും 2008ലും സ്കൂൾ നൂറ് ശതമാനത്തിൻ്റെ നെറുകയിൽ തന്നെയായിരുന്നു.
മികച്ച വിജയത്തിന്റെ സന്തോഷത്തിലാണ് വിദ്യാർഥികൾക്കൊപ്പം സ്കൂൾ മാനേജ്മെന്റും അധ്യാപകരും നാട്ടുകാരുമെല്ലാം.