സഹകരണ റിസ്ക്ഫണ്ട് അപേക്ഷകൾ ഓൺലൈനിലാക്കണം
1549327
Saturday, May 10, 2025 1:07 AM IST
ചിറ്റൂർ: സഹകരണ ബാങ്കുകളിലും ക്രെഡിറ്റ് സൊസൈറ്റികളിലും വായ്പ എടുത്ത് മരണപ്പെട്ടപ്പെട്ടവർക്കുള്ള ധനസഹായം അപേക്ഷകൾ ഓൺലൈനിൽ സ്വീകരിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് (ഐഎൻടിയുസി) ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. നിലവിൽ റിസ്ക് ഫണ്ട് അടച്ചിട്ടും സർക്കാരിൽ നിന്നും ആനുകൂല്യം ലഭിക്കുന്നതിന് വർഷങ്ങളോളം കാത്തിരിക്കേണ്ടതായി വരുന്നു.
നിലവിലുള്ള മാനുവൻ അപേക്ഷകളുടെ സീനിയോറിറ്റിയും എപ്പോൾ ലഭ്യമാവുമെന്നും അറിയാൻ കഴിയുന്നില്ല. സംസ്ഥാനകമ്മിറ്റി അംഗം പ്രീത യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. സജിത്ത് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എ.എം ജോഷിത്ത്, ടി.സി. ഷാംജോ, കൃഷ്ണകുമാർ, ബി. പ്രസാദ്, സുബിൻ, ഷൈജു, കെ. അക്ഷയ്, കിരൺ എന്നിവർ പ്രസംഗിച്ചു.