x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​മി​ർ–​ഗൗ​രി വി​വാ​ഹം; അപൂർവ ചിത്രങ്ങൾ പങ്കുവച്ച് താരങ്ങൾ

സിനിമ ഡെസ്ക്
Published: July 7, 2026 12:11 PM IST | Updated: July 7, 2026 12:11 PM IST

ആമിർ-ഗൗരി ദന്പതികൾക്കൊപ്പം സംവിധായകൻ രാജ്കുമാർ സന്തോഷിയും കുടുംബവും.

ബി ടൗണിന്‍റെ മി​സ്റ്റ​ർ പെ​ർ​ഫെ​ക്ഷ​നി​സ്റ്റ് ആ​മി​ർ ഖാ​നും അ​ദ്ദേ​ഹ​ത്തിന്‍റെ ദീ​ർ​ഘ​കാ​ല പ​ങ്കാ​ളി ഗൗ​രി സ്പ്രാ​റ്റും വി​വാ​ഹി​ത​രാ​യി. മും​ബൈ ബാ​ന്ദ്ര​യി​ലു​ള്ള ആ​മി​റി​ന്‍റെ വ​സ​തി​യി​ലായിരുന്നു ചലച്ചിത്രലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ച ​ച​ട​ങ്ങ്. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ത്ത തി​ക​ച്ചും ല​ളി​ത​വും മ​നോ​ഹ​ര​വു​മാ​യ ച​ട​ങ്ങിലാണ് ഇരുവരും ഒന്നായത്. വി​വാ​ഹ​ത്തിന്‍റെ ഔ​ദ്യോ​ഗി​ക ചി​ത്രം നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നെ​ങ്കി​ലും, ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത പ്ര​മു​ഖ​ർ പ​ങ്കുവ​ച്ച ഇ​ൻ​സ്റ്റ​ഗ്രാം ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

ഐ​വ​റി, സി​ൽ​വ​ർ-​ഗ്രേ കോ​മ്പി​നേ​ഷ​നി​ലു​ള്ള ഫ്ലോ​റ​ൽ എം​ബ്രോ​യ്ഡ​റി ലെ​ഹ​ങ്ക​യും പോ​ൽ​ക്കി ആ​ഭ​ര​ണ​ങ്ങ​ളും അ​ണി​ഞ്ഞ് അ​തീ​വ സു​ന്ദ​രി​യാ​യാ​ണ് ഗൗ​രി സ്പ്രാ​റ്റ് ചി​ത്ര​ങ്ങ​ളി​ൽ തി​ള​ങ്ങു​ന്ന​ത്. ന​ടി എ​ല്ലി അ​വ്‌​റാം ഗൗ​രി​ക്കൊ​പ്പ​മു​ള്ള സ്നേ​ഹ​നി​മി​ഷ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ആ​മി​റിന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും പ്ര​മു​ഖ സം​വി​ധാ​യ​ക​രു​മാ​യ അ​ശു​തോ​ഷ് ഗോ​വാ​രി​ക്ക​ർ, അ​മീ​ൻ ഹാ​ജി, പ്ര​സൂ​ൺ ജോ​ഷി എ​ന്നി​വ​രു​ടെ ര​സ​ക​ര​മാ​യ ഗ്രൂ​പ്പ് സെ​ൽ​ഫി​ക​ളും ആരാധകർ ഏറ്റെടുത്തു.

 

K-Rail Survey

ആ​മി​ർ ഖാ​ൻ നി​ർമി​ക്കു​ന്ന പു​തി​യ ചി​ത്രത്തിന്‍റെ സം​വി​ധാ​യ​ക​ൻ രാ​ജ്‌​കു​മാ​ർ സ​ന്തോ​ഷി ഭാ​ര്യ മ​നി​ല​യ്ക്കും മ​ക​ൾ ത​നി​ഷ​യ്ക്കു​മൊ​പ്പ​മാ​ണ് ആ​ശം​സ​ക​ളു​മാ​യെ​ത്തി​യ​ത്. ത​നി​ഷ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച കു​ടും​ബ​ചി​ത്രം ഇ​തി​ന​കം ശ്ര​ദ്ധേ​യ​മാ​യി. പ്ര​മു​ഖ വ്യ​വ​സാ​യി മു​കേ​ഷ് അം​ബാ​നി, രാ​ഷ്ട്രീ​യ നേ​താ​വ് രാ​ജ് താ​ക്ക​റെ, മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ഇ​ർ​ഫാ​ൻ പ​ഠാ​ൻ, ന​ടി റി​യ ച​ക്ര​വ​ർ​ത്തി എ​ന്നി​വ​രും ​സു​പ്ര​ധാ​ന ച​ട​ങ്ങിലെത്തിയിരുന്നു.

ആ​മി​ർ ഖാ​ന്‍റെ മ​ക്ക​ളാ​യ ജു​നൈ​ദ് ഖാ​ൻ, ഇ​റ ഖാ​ൻ, ആ​സാ​ദ് റാ​വു ഖാ​ൻ എ​ന്നി​വ​രും ഗൗ​രി​യു​ടെ മ​ക​ൻ ക്വി​ന്നും വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഇ​രു​വ​രു​ടെ​യും ജീ​വി​ത​യാ​ത്ര​യ്ക്ക് ബോളിവുഡിൽനിന്നും ആ​രാ​ധ​ക​രി​ൽനി​ന്നും ആ​ശം​സ​ക​ളു​ടെ പ്ര​വാ​ഹ​മാ​ണി​പ്പോ​ൾ.

Tags : Aamir Khan-Gauri Spratt wedding Ashutosh Gowariker Elli Avram Rajkumar Santoshi

Recent News

Corehub Up