x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദ്യ​ത്തെ ക​ണ്മ​ണി​യെ വ​ര​വേ​റ്റ് ന​ടി റെ​ബ മോ​ണി​ക്ക ജോ​ണും ജോ​മോ​ൻ ജോ​സ​ഫും

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 29, 2026 04:02 PM IST | Updated: July 29, 2026 04:02 PM IST

റെ​ബ മോ​ണി​ക്ക ജോൺ പ​ങ്കു​വ​ച്ച ചിത്രം

ന​ടി റെ​ബ മോ​ണി​ക്ക ജോ​ണി​നും ഭ​ർ​ത്താ​വ് ജോ​മോ​ൻ ജോ​സ​ഫി​നും പെ​ൺ​കു​ഞ്ഞ് പി​റ​ന്നു. വി​ജ​യ് ചി​ത്രം ബി​ഗി​ലി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ താ​ര​ത്തി​ന് ജൂ​ലൈ 22-നാ​ണ് കു​ഞ്ഞ് ജ​നി​ച്ച​ത്. കി​യാ​ര ജോ​സ​ഫ് എ​ന്നാ​ണ് കു​ഞ്ഞി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

ഈ ​സ​ന്തോ​ഷ​വാ​ർ​ത്ത റെ​ബ ത​ന്നെ​യാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ള്ള മ​നോ​ഹ​ര​മാ​യ ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ട് റെ​ബ കു​റി​ച്ചു, 'ഹ​ലോ വേ​ൾ​ഡ്, ഇ​താ ഞ​ങ്ങ​ളു​ടെ കു​ഞ്ഞ്... കി​യാ​ര ജോ​സ​ഫ്. ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് വെ​ളി​ച്ച​മാ​യി ക​ട​ന്നു​വ​ന്ന ഞ​ങ്ങ​ളു​ടെ കു​ഞ്ഞ്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ജീ​വി​ത​ത്തി​ലെ ഈ ​പു​തി​യ ഘ​ട്ട​ത്തെ മ​ന​സി​ലാ​ക്കി​യും, ഞ​ങ്ങ​ളു​ടെ ഈ ​കു​ഞ്ഞു​മാ​ലാ​ഖ​യെ അ​ടു​ത്ത​റി​ഞ്ഞും, ഓ​രോ നി​മി​ഷ​വും ആ​സ്വ​ദി​ച്ചാ​ണ് ഞ​ങ്ങ​ൾ ക​ഴി​ഞ്ഞ​ത്. ജീ​വി​ത​ത്തി​ന്‍റെ ഈ ​പു​തി​യ അ​ധ്യാ​യ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന ഞ​ങ്ങ​ൾ മൂ​ന്നു​പേ​ർ​ക്കും നി​ങ്ങ​ളു​ടെ സ്നേ​ഹ​വും അ​നു​ഗ്ര​ഹ​വും ഉ​ണ്ടാ​ക​ണം'. സി​നി​മ​മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​രു​ൾ​പ്പെ​ടെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് താ​ര​ദ​മ്പ​തി​ക​ൾ​ക്കും പു​തി​യ കു​ഞ്ഞി​നും ആ​ശം​സ​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

'ജേ​ക്ക​ബി​ന്‍റെ സ്വ​ർ​ഗ്ഗ​രാ​ജ്യം', 'ഫോ​റ​ൻ​സി​ക്' തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ താ​ര​മാ​ണ് റെ​ബ മോ​ണി​ക്ക ജോ​ൺ. 2022 ലാ​യി​രു​ന്നു ജോ​മോ​ൻ ജോ​സ​ഫു​മാ​യി റെ​ബ​യു​ടെ വി​വാ​ഹം.

Tags : RebaMonicaJohn JomonJoseph BabyGirl

Recent News

Corehub Up