x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​സ​മി​ലെ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് ന​ടി ആ​ലി​യ ഭ​ട്ട്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 29, 2026 01:01 PM IST | Updated: July 29, 2026 04:02 PM IST

ആ​ലി​യ ഭ​ട്ട്

പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന അ​സ​മി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​നാ​യി മു​ന്നോ​ട്ടു​വ​രാ​ൻ ഫോ​ളോ​വേ​ഴ്സി​നോ​ട് അ​ഭ്യ​ർ​ഥി​ച്ച് ബോ​ളി​വു​ഡ് ന​ടി ആ​ലി​യ ഭ​ട്ട്. ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് ദു​രി​ത​ബാ​ധി​ത​ർ​ക്ക് ഉ​ട​ൻ ത​ന്നെ അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്ന് താ​രം ആ​വ​ശ്യ​പ്പെ​ട്ട​ത്. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന സം​ഘ​ട​ന​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള വ​ഴി​ക​ൾ ഉ​ട​ൻ പ​ങ്കു​വ​യ്ക്കു​മെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് അ​സ​മി​ൽ വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ന​ര​വ​ധി പേ​രാ​ണ് മ​രി​ച്ച​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ കൃ​ഷി​യി​ട​ങ്ങ​ളാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് ആ​ലി​യ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​വാ​ൻ അ​ഭ്യ​ർ​ഥി​ച്ച​ത്.

'രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പ്ര​ള​യം ബാ​ധി​ച്ചി​ട്ടു​ണ്ട്. അ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ഒ​ന്നാ​ണ് അ​സം. 60-ല​ധി​കം ജീ​വ​നു​ക​ളാ​ണ് ഇ​തി​നോ​ട​കം ന​ഷ്ട​പ്പെ​ട്ട​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. പ​ല കു​ടും​ബ​ങ്ങ​ൾ​ക്കും ത​ങ്ങ​ളു​ടെ വീ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും ക​ന്നു​കാ​ലി​ക​ളെ​യും ന​ഷ്ട​പ്പെ​ട്ടു, ചി​ല​ർ​ക്കാ​ക​ട്ടെ പ്രി​യ​പ്പെ​ട്ട​വ​രെ​യും,' ആ​ലി​യ കു​റി​ച്ചു.

'അ​സ​മി​ന് ഇ​പ്പോ​ൾ അ​ടി​യ​ന്ത​ര സ​ഹാ​യ​വും പി​ന്തു​ണ​യും ആ​വ​ശ്യ​മാ​ണ്. ഇ​തി​ൽ നി​ങ്ങ​ൾ​ക്ക് എ​ങ്ങ​നെ സ​ഹാ​യി​ക്കാ​മെ​ന്ന് ചി​ന്തി​ക്കു​ന്നു​വെ​ങ്കി​ൽ, ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ സം​ഘ​ട​ന​ക​ളെ പി​ന്തു​ണ​യ്ക്കാ​നു​ള്ള വ​ഴി​ക​ൾ ഞാ​ൻ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കാം,' ആ​ലി​യ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​സ​മി​ലെ പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന നി​ര​വ​ധി താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ് ആ​ലി​യ. അ​ടു​ത്തി​ടെ ന​ട​ൻ സ​ൽ​മാ​ൻ ഖാ​നും അ​സ​മി​ലെ ത​ന്‍റെ ഒ​രു ഫാ​ൻ​സ് ക്ല​ബ്ബു​മാ​യി ചേ​ർ​ന്ന് ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സ​ഹാ​യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Tags : AliaBhatt Flood ImmediateRelief

Recent News

Corehub Up