ആരാധക സംഗമത്തിൽ അല്ലു അർജുൻ
ആരാധക സംഘടനയായ അല്ലു അർജുൻ ഫാൻസ് അസോസിയേഷൻ അംഗങ്ങൾക്കായി പ്രത്യേക ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് പ്രമുഖ താരം അല്ലു അർജുൻ. ആരാധക സംഗമത്തിൽ വച്ചാണ് അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ഈ പദ്ധതി താരം ഉദ്ഘാടനം ചെയ്തത്.
ആന്ധ്രാപ്രദേശ്, തെലുങ്കാന, കർണാടക, കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി സംസ്ഥാനങ്ങളിൽ നിന്നുള്ള 1,000 ആരാധകരാണ് സംഗമത്തിൽ പങ്കെടുക്കാനെത്തിയത്. ആറ് മണിക്കൂറിലധികം സമയം ആരാധകർക്കൊപ്പം നൃത്തം ചെയ്തും തമാശകൾ പങ്കുവച്ചും സംസാരിച്ചും താരം ആഘോഷങ്ങളിൽ പങ്കുചേർന്നു.
Tags : AlluArjun InsuranceScheme FansClub