x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ ​ജെ​ൻ വൈ​ബു​മാ​യി ച​ത്ത പ​ച്ച പ്ര​മോ സോം​ഗ് ആ​രാ​ധ​ക ഹൃ​ദ​യം കീ​ഴ​ട​ക്കു​ന്നു


Published: January 12, 2026 08:36 AM IST | Updated: January 12, 2026 08:36 AM IST

റ​സ്‌​ലിം​ഗ് ഷോ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​വാ​ഗ​ത​നാ​യ അ​ദ്വൈ​ത് നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ച​ത്ത പ​ച്ച എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ ഗാ​നം പു​റ​ത്തു​വി​ട്ടു. ച​ത്താ പ​ച്ച എ​ന്ന ടൈ​റ്റി​ലി​ൽ​ത്ത​ന്നെ​യാ​ണ് ഗാ​നം എ​ത്തി​യി​രി​ക്കു​ന്ന​ത്.

ബോ​ളി​വു​ഡി​ലെ മാ​സ്മ​ര സം​ഗീ​ത​ത്തി​ന്‍റെ ശി​ൽ​പ്പി​ക​ളാ​യ ശ​ങ്ക​ർ ഇ​ഹ്സാ​ൻ ലോ​യ് ടീം ​ഒ​രു​ക്കി​യ ഈ ​ഗാ​നം യു​വ​ത​ല​മു​റ​യെ ഏ​റെ ആ​ക​ർ​ഷി​ക്കും വി​ധ​ത്തി​ൽ അ​വ​രു​ടെ കാ​ഴ്ച്ച​പ്പാ​ടു​ക​ൾ​ക്കൊ​പ്പ​മു​ള്ള ഒ​രു ഗാ​ന​മാ​ണി​ത്. ഇ​ഷാ​ൻ ഷൗ​ക്ക​ത്താ​ണ് ഈ ​ഗാ​ന​രം​ഗ​ത്തി​ൽ ലീ​ഡു​ചെ​യ്യു​ന്ന​ത്. മാ​ർ​ക്കോ​യി​ലെ വി​ക്ട​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ ഇ​ഷാ​ൻ ഷൗ​ക്ക​ത്ത് ഈ ​ചി​ത്ര​ത്തി​ൽ ലി​റ്റി​ൽ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ന​ന്ത​ര​വ​നും ജീ​ത്തു ജോ​സ​ഫ്, രാ​ജീ​വ് ര​വി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം സം​വി​ധാ​ന സ​ഹാ​യി​യാ​യി ജോ​ലി​യും ചെ​യ്തി​ട്ടു​ള്ള അ​ദ്വൈ​ത് നാ​യ​ർ ആ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

അ​ർ​ജു​ൻ അ​ശോ​ക​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ റോ​ഷ​ൻ മാ​ത്യു, മാ​ർ​ക്കോ എ​ന്ന സി​നി​മ​യി​ൽ വി​ക്ട​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ഇ​ഷാ​ൻ ഷൗ​ക്ക​ത്, വി​ശാ​ഖ് നാ​യ​ർ, പൂ​ജ മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രും വേ​ഷ​മി​ടു​ന്നു​ണ്ട്.

ഫോ​ർ​ട്ട് കൊ​ച്ചി​യി​ലു​ള്ള ഒ​രു അ​ണ്ട​ർ ഗ്രൗ​ണ്ട് WWE സ്റ്റൈ​ൽ റെ​സ്‌​ലിം​ഗ് ക്ല​ബും അ​വി​ടെ​യെ​ത്തു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു​ക്കു​ന്ന ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് റീ​ൽ വേ​ൾ​ഡ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ആ​ണ്.

ട്രാ​ൻ​സ് വേ​ൾ​ഡ് ഗ്രൂ​പ്, ലെ​ൻ​സ്മാ​ൻ ഗ്രൂ​പ്പ് എ​ന്നി​വ​ർ കൂ​ടി ചേ​ർ​ന്നാ​ണ് റീ​ൽ വേ​ൾ​ഡ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ട്രാ​ൻ​സ് വേ​ൾ​ഡ് ഗ്രൂ​പ്പി​ന്‍റെ ര​മേ​ഷ്, റി​തേ​ഷ് രാ​മ​കൃ​ഷ്ണ​ൻ, ലെ​ൻ​സ്മാ​ൻ ഗ്രൂ​പ്പി​ന്‍റെ ഷി​ഹാ​ൻ ഷൌ​ക്ക​ത്ത് എ​ന്നി​വ​ർ​ക്കൊ​പ്പം ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​ക്രി​യ​യി​ൽ, മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ നേ​തൃ​നി​ര​യി​ലു​ള്ള എ​സ്. ജോ​ർ​ജ്, സു​നി​ൽ സിം​ഗ് എ​ന്നി​വ​രും പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്. ‌‌‌

 

പ്ര​ശ​സ്ത ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​രാ​യ ശ​ങ്ക​ർ എ​ഹ്‌​സാ​ൻ ലോ​യ് ടീം ​ഈ ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ സം​ഗീ​ത സം​വി​ധാ​യ​ക​രാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ക​യാ​ണ്. വി​നാ​യ​ക് ശ​ശി​കു​മാ​റാ​ണ് ഇ​തി​ലെ ഗാ​ന​ങ്ങ​ൾ​ക്ക് വ​രി​ക​ൾ ര​ചി​ച്ചി​രി​ക്കു​ന്ന​ത്

2022ൽ ​കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ അ​വാ​ർ​ഡ് നേ​ടി​യ ഡെ​ഡ്‌​ലൈ​ൻ എ​ന്ന ചി​ത്ര​ത്തി​ന്റെ വി​ജ​യ​ത്തെ​ത്തു​ട​ർ​ന്ന് ത​ന്‍റെ അ​ടു​ത്ത പ്ര​ധാ​ന സം​രം​ഭ​ത്തി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കു​ന്ന ഷി​ഹാ​ൻ ഷൌ​ക​ത്താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

മ​ല​യാ​ള സി​നി​മ​യു​ടെ ക​ഥ​പ​റ​ച്ചി​ലി​ന്‍റെ മി​ക​വി​നെ ഗു​സ്തി വി​നോ​ദ​ത്തി​ന്‍റെ വ​ലി​യ ഊ​ർ​ജ​വു​മാ​യി സം​യോ​ജി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഈ ​സി​നി​മ​യി​ലൂ​ടെ എ​ത്തു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ല​ക്‌​ഷ്യം. കൂ​ടാ​തെ, ഈ ​മാ​സം ഒ​രു ഓ​പ്പ​ൺ കാ​സ്റ്റിം​ഗ് കോ​ളും ഒ​രു​ക്കു​ന്നു​ണ്ട്. ഛായാ​ഗ്രാ​ഹ​ക​ൻ ച​ന്ദ്രു സെ​ൽ​വ​രാ​ജ്, ആ​ക്‌​ഷ​ൻ ക​ലൈ കിം​ഗ്സ​ൺ, എ​ഡി​റ്റിം​ഗ് പ്ര​വീ​ൺ പ്ര​ഭാ​ക​ർ, മേ​ക്ക​പ്പ് റോ​ണ​ക്സ് സേ​വ്യ​ർ, വ​സ്ത്രാ​ല​ങ്കാ​രം മെ​ൽ​വി, പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.

Tags : Chatha Pacha Promo Video SEL Ishan Shoukath

Recent News

Corehub Up