ചലച്ചിത്ര നിർമാണ രംഗത്ത് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ് സ്റ്റുഡിയോയുടെ ഉദ്ഘാടനം സംവിധായകനും നടനുമായ എം.എ. നിഷാദ് നിർവഹിച്ചു.
ചലച്ചിത്ര താരങ്ങളായ മെറീന മൈക്കിൾ, ബാലാജി ശർമ, തെസ്നി ഖാൻ, ഹുസൈൻ കോയ, ഷാജി കൂനന്മാവ്, പ്രൊഡക്ഷൻ കൺട്രോളർ-ജോസ് വരാപ്പുഴ,ബബിൻ ബാബു (അഡ്മിനിസ്ട്രേഷൻ ആന്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്, മാജിക്ക് ഫ്രെയിംസ്) തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സ്റ്റുഡിയോ ഫ്ലോർ, ഗ്രീൻ മാറ്റ് ഫ്ലോർ, റീൽസ്, പോഡ്കാസ്റ്റ്, ഇന്റർവ്യൂസ് എന്നീ സൗകര്യങ്ങൾ ഈ സ്റ്റുഡിയോവിൽ ഒരുക്കിയിട്ടുണ്ട്. ദുബായി ആസ്ഥാനമായിട്ടുള്ള ഈ സ്ഥാപനത്തിന്റ എറണാകുളം ഓഫീസ് കലൂർ പീടിയ്ക്കൽ റോഡിലുള്ള ഒഎസ്എം ബിൽഡിംഗിലാണ് പ്രവർത്തിക്കുന്നത്. ഡെസേർട്ട് ട്രെക്കേഴ്സ്എന്റർടൈയ്ൻമെന്റ്സിനൊപ്പം ഡെസേർട്ട് ട്രെക്കേഴ്സ് ഹോളിഡേയ്സിന്റെ ട്രാവൽ ഏജൻസിയുടെ സേവനവും ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്ടർ അൽജോ ജോസഫ് അറിയിച്ചു.
Tags : Desert Trekkers Entertainments Studio