വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത ഗാട്ട കുസ്തിയുടെ രണ്ടാം ഭാഗം ടീസർ എത്തി.
സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിൽ വീരയുടെയും കീർത്തിയുടെയും അവരുടെ മകളുടെയും ഇടയിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാകും ഉണ്ടാകുക.
മലയാളിയായ പെൺകുട്ടിയായാണ് ഐശ്വര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഐശ്വര്യ ലക്ഷ്മിയുടെ തകർപ്പൻ പെർഫോമൻസ് ആയിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന ആകർഷണം.
ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. രമ്യ കൃഷ്ണൻ, മോക്ഷ എന്നിവരാണ് രണ്ടാം ഭാഗത്തിലെ പുതിയ ആളുകൾ. വേൽസ് ഫിലിം ഇന്റർനാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് നിർമാണം.
ഷോൺ റോൾഡൻ ആണ് സംഗീതം. ഛായാഗ്രഹണം കെ.എം. ഭാസ്കരൻ. ചിത്രം ജൂലൈ മൂന്നിന് തിയറ്ററുകളിലെത്തും.