x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​മ്മു​ടെ കു​ഞ്ഞ്, അ​രു​ണി​നും ഷെ​റി​നും പ്ര​ണാ​മം; ആ​ലി​നോ​ട് ആ​ദ​ര​വു​മാ​യി ക​മ​ൽ​ഹാ​സ​ൻ


Published: February 16, 2026 11:48 AM IST | Updated: February 16, 2026 11:48 AM IST

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച് മ​ര​ണ​മ​ട​ഞ്ഞ ആ​ലി​ൻ ഷെ​റി​ൻ എ​ന്ന പ​ത്തു​മാ​സം പ്രാ​യ​മു​ള്ള പൊ​ന്നോ​മ​ന​യ്ക്ക് ആ​ദ​രം അ​ർ​പ്പി​ച്ച് ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ. ന​മ്മു​ടെ കു​ഞ്ഞ് എ​ന്നാ​ണ് ആ​ലി​നെ ന​ട​ൻ വി​ശേ​ഷി​പ്പി​ച്ച​ത്.

മ​സ്തി​ഷ്ക​മ​ര​ണം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ലി​ന്‍റെ ഇ​രു​വൃ​ക്ക​ക​ളും ക​ര​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്തി​രു​ന്നു. മ​ന​സു​കൊ​ണ്ടും ഹൃ​ദ​യം​കൊ​ണ്ടും ആ​ലി​ന്‍റെ മാ​താ​പി​താ​ക്ക​ൾ സ്നേ​ഹ​നി​ധി​ക​ളാ​ണെ​ന്നും അ​വ​ർ​ക്ക് ജീ​വി​ത​ത്തി​ൽ സ​ന്തോ​ഷം വീ​ണ്ടെ​ടു​ക്കാ​ൻ സാ​ധി​ക്ക​ട്ടെ​യെ​ന്നും ക​മ​ൽ​ഹാ​സ​ൻ കു​റി​ച്ചു.

‘അ​രു​ൺ എ​ബ്ര​ഹാം, ഷെ​റി​ൻ ആ​ൻ ജോ​ൺ, നി​ങ്ങ​ൾ​ക്ക് പ്ര​ണാ​മം. ന​മ്മു​ടെ കു​ഞ്ഞ്, ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാം, മാ​സ​ങ്ങ​ളോ​ളം അ​മ്മ​യു​ടെ ഉ​ദ​ര​ത്തി​ലും, ശേ​ഷം പ​ത്തു​മാ​സം മാ​താ​പി​താ​ക്ക​ളു​ടെ അ​തി​രു​ക​ളി​ല്ലാ​ത്ത സ്നേ​ഹം ഏ​റ്റു​വാ​ങ്ങി​യും ജീ​വി​ച്ചു.

ഇ​പ്പോ​ൾ, അ​വ​ൾ മ​റ്റ് അ​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട ജീ​വി​തം ന​യി​ക്കാ​ൻ തു​ണ​യാ​വു​ക​യാ​ണ്. മ​ന​സ്സു​കൊ​ണ്ടും ഹൃ​ദ​യം​കൊ​ണ്ടും നി​ങ്ങ​ൾ സ്നേ​ഹ​നി​ധി​ക​ളാ​യ മാ​താ​പി​താ​ക്ക​ളാ​ണ്, എ​ക്കാ​ല​വും അ​ങ്ങ​നെ​ത്ത​ന്നെ​യാ​യി​രി​ക്കും. ജീ​വി​ത​ത്തി​ൽ നി​ങ്ങ​ളു​ടെ സ​ന്തോ​ഷം വീ​ണ്ടെ​ടു​ക്കാ​ൻ സാ​ധി​ക്ക​ട്ടെ. നി​ങ്ങ​ളി​രു​വ​രും തീ​ർ​ച്ച​യാ​യും അ​ത് അ​ർ​ഹി​ക്കു​ന്നു​ണ്ട്.’’ ക​മ​ൽ​ഹാ​സ​ൻ കു​റി​ച്ചു.

അ​രു​ൺ ഏ​ബ്ര​ഹാ​മി​ന്‍റെ​യും ഷെ​റി​ൻ ആ​ൻ ജോ​ണി​ന്‍റെ​യും ഏ​ക​മ​ക​ളാ​യ ആ​ലി​ന് ക​ഴി​ഞ്ഞ അ​ഞ്ചി​ന് എം​സി റോ​ഡി​ൽ പ​ള്ള​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ൽ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

മ​സ്തി​ഷ്ക​മ​ര​ണം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ലി​ന്‍റെ ഇ​രു​വൃ​ക്ക​ക​ളും ക​ര​ളും ഉ​ൾ​പ്പെ​ടെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​ൻ കു​ടും​ബം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​വ​യ​വ ദാ​താ​വാ​ണ് ആ​ലി​ൻ.

Tags : kamal hassan aalin sherin condolances

Recent News

Corehub Up