ദുൽഖർ, രാജമൗലി
ദുൽഖർ സൽമാനെ പ്രശംസിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി. പവൻ സാദിനേനി സംവിധാനം ചെയ്ത ‘ആകാശംലോ ഒക്ക താര’ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനെത്തിയപ്പോഴായിരുന്നു രാജമൗലിയുടെ വാക്കുകൾ.
‘തമ്മി... നീ ഞങ്ങളുടെ സ്വന്തം ആളാണ്’ എന്ന അഭിസംബോധനയോടെയാണ് രാജമൗലി ദുൽഖറിനെ വിശേഷിപ്പിച്ചത്.
“തമ്മി, നീ ഞങ്ങളുടെ സ്വന്തം ആളാണ്. കൽപന കൃഷ്ണയുടെ തോളിലേറി ആണ് വളർന്നതാണെങ്കിൽ, ‘എഓടി’ ദുൽഖറിന്റെ തോളിലേറി വളർന്ന സിനിമയാണെന്ന് ഞാൻ വിശ്വസിക്കുന്നു.
അതിൽ യാതൊരു സംശയവുമില്ല. ദുൽഖർ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നു. ഇത്രയും മനോഹരമായ ഒരു സിനിമ നമുക്ക് കാണാനും കഴിയുമായിരുന്നില്ല. അതിനെല്ലാം കാരണം ദുൽഖറാണ്. അതിന് ഒരുപാട് നന്ദി.
സ്വയം ഒരു മികച്ച നടനല്ലെന്നൊക്കെ ദുൽഖർ പറയാറുണ്ട്. സ്വന്തം കഴിവിനെക്കുറിച്ച് എന്ത് ചിന്തിച്ചാലും ഞങ്ങൾക്ക് അതൊരു വിഷയമല്ല. ഞങ്ങൾക്ക് ദുൽഖറിനെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ്.
തെലുങ്ക് സിനിമാലോകം ദുൽഖറിനെ ചേർത്തുപിടിച്ച രീതി കാണുമ്പോൾ, ദുൽഖർ ഞങ്ങളിൽ ഒരാളാണെന്നാണ് തോന്നുന്നത്.” രാജമൗലി പറഞ്ഞു.
Tags : SS Rajamouli Dulquer Salman AOT MOVIE CINEMA MALAYALAM TELEUGU