x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​സ്ട്രേ​ലി​യൻ നി​ര​ത്തി​ലൂ​ടെ നി​വി​ൻ പോ​ളി​യും കു​ടും​ബ​വും, അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ണ്ട് ശോ​ഭ​ന; വീ​ഡി​യോ


Published: May 21, 2026 12:11 PM IST | Updated: May 21, 2026 12:13 PM IST

അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നാ​യി ഓ​സ്ട്രേ​ലി​യ​യി​ൽ എ​ത്തി​യ ശോ​ഭ​ന പ​ങ്കു​വ​ച്ചൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ശോ​ഭ​ന​യു​ടെ വീ​ഡി​യോ അ​പ്ര​തീ​ക്ഷി​ത​മാ​യി ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​നെ ക​ണ്ട സ​ന്തോ​ഷ​മാ​യി​രു​ന്നു.

നി​വി​ൻ പോ​ളി​യേ​യും കു​ടും​ബ​ത്തേ​യു​മാ​ണ് ഓ​സ്ട്രേ​ലി​യ​ൻ നി​ര​ത്തി​ൽ ശോ​ഭ​ന ക​ണ്ടു​മു​ട്ടി​യ​ത്. ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി​ട്ടാ​ണ് നി​വി​ൻ പോ​ളി​യേ​യും ഭാ​ര്യ റി​ന്ന​യെ​യും മ​ക്ക​ളെ​യും ശോ​ഭ​ന ക​ണ്ട​ത്.

ഓ​സ്ട്രേ​ലി​യ​ൻ ന​ഗ​ര​മാ​യ ബ്രി​സ്ബെ​ന്നി​ൽ വ​ച്ചാ​ണ് ശോ​ഭ​ന താ​ര​കു​ടും​ബ​ത്തെ ക​ണ്ടു​മു​ട്ടി​യ​ത്.

‘എ​ന്നോ​ടൊ​പ്പം ഇ​താ​രാ​ണെ​ന്നു നോ​ക്കൂ’ എ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​ണ് നി​വി​ൻ പോ​ളി​യു​ടെ ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും ശോ​ഭ​ന കാ​ണി​ക്കു​ന്ന​ത്. അ​തി​നു​ശേ​ഷം നാ​ട​കീ​യ​മാ​യി നി​വി​ൻ പോ​ളി​യും വീ​ഡി​യോ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. സു​ഹൃ​ത്തു​ക്ക​ൾ​ക്കും കു​ടും​ബ​ത്തി​നും ഒ​പ്പം ഓ​സ്ട്രേ​ലി​യ​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു നി​വി​ൻ പോ​ളി.

Tags : nivin pauly shobhana

Recent News

Corehub Up