x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് ഗം​ഭീ​രം; യൂ​ത്ത് സി​നി​മ​യെ പ്ര​ശം​സി​ച്ച് ഋ​ഷ​ഭ് ഷെ​ട്ടി


Published: April 21, 2026 11:03 AM IST | Updated: April 21, 2026 11:06 AM IST

ത​മി​ഴി​ൽ ശ്ര​ദ്ധ നേ​ടി​യ യൂ​ത്ത് എ​ന്ന ചി​ത്ര​ത്തെ പ്ര​ശം​സി​ച്ച് ഋ​ഷ​ഭ് ഷെ​ട്ടി. വ​ള​രെ കാ​ല​ത്തി​ന് ശേ​ഷ​മാ​ണ് ഒ​രു സി​നി​മ​യി​ലു​ട​നീ​ളം ചി​രി​ച്ചു​കൊ​ണ്ട് താ​നി​രു​ന്ന​തെ​ന്ന് ഋ​ഷ​ഭ് ഷെ​ട്ടി കു​റി​ച്ചു.

ന​ട​ൻ ക​രു​ണാ​സി​ന്‍റെ മ​ക​ൻ കെ​ൻ ക​രു​ണാ​സ് ആ​ദ്യ​മാ​യി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചു നാ​യ​ക​നാ​യി എ​ത്തി​യ ചി​ത്ര​മാ​ണ് യൂ​ത്ത്. ഒ​രേ​സ​മ​യം ഈ ​മൂ​ന്ന് മേ​ഖ​ല​ക​ളും ഇ​ത്ര​യും മി​ക​വോ​ടെ കൈ​കാ​ര്യം ചെ​യ്ത കെ​ൻ ക​രു​ണാ​സ് ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് ഒ​രു വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ പ്ര​ക​ട​ന​ത്തെ ഋ​ഷ​ഭ് ഷെ​ട്ടി പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​ഞ്ഞു.

‘‘വ​ള​രെ കാ​ല​ത്തി​ന് ശേ​ഷ​മാ​ണ് ഒ​രു സി​നി​മ​യി​ലു​ട​നീ​ളം ചി​രി​ച്ചു​കൊ​ണ്ട് ഞാ​നി​രി​ക്കു​ന്ന​ത്. പ്ര​ണ​യ​വും സൗ​ഹൃ​ദ​വും ആ​ഴ​മേ​റി​യ വി​കാ​ര​ങ്ങ​ളും നി​റ​ഞ്ഞ​താ​ണ് യൂ​ത്ത്. എ​ല്ലാ മാ​താ​പി​താ​ക്ക​ൾ​ക്കു​മാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ഒ​രു മ​നോ​ഹ​ര​മാ​യ ആ​ദ​ര​വാ​ണി​ത്.

ര​ച​ന, സം​വി​ധാ​നം, അ​ഭി​ന​യം എ​ന്നി​വ ഒ​റ്റ​യ്ക്ക് കൈ​കാ​ര്യം ചെ​യ്യു​ക​യെ​ന്ന​തും അ​തി​ൽ ഇ​ത്ര​ത്തോ​ളം സൂ​ക്ഷ്മ​മാ​യ ആ​ഴം കൊ​ണ്ടു​വ​രി​ക​യും ചെ​യ്ത​ത് തീ​ർ​ച്ച​യാ​യും പ്ര​ശം​സ​നീ​യ​മാ​ണ്.

ഓ​രോ അ​ഭി​നേ​താ​വി​നെ​യും വ​ള​രെ സ്വാ​ഭാ​വി​ക​മാ​യാ​ണ് സ്ക്രീ​നി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് സ​ർ, ദേ​വ​ദ​ർ​ശി​നി മാം, ​പി​ന്നെ ആ ​സു​ഹൃ​ദ് സം​ഘം എ​ന്നി​വ​രെ രെ​യെ​ല്ലാം സ്ക്രീ​നി​ൽ കാ​ണു​ന്ന​ത് വ​ലി​യൊ​രു സ​ന്തോ​ഷ​മാ​യി​രു​ന്നു.

ഈ ​കാ​ഴ്ച​പ്പാ​ടി​ൽ വി​ശ്വ​സി​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജി.​വി പ്ര​കാ​ശ്, ഡി.​ഒ.​പി വി​ക്കി, എ​ഡി​റ്റ​ർ നാ​ഷ്, നി​ർ​മാ​താ​ക്ക​ളാ​യ കെ.​സി.​ആ​ർ, സു​ലോ​ച​ന കു​മാ​ർ എ​ന്നി​വ​ർ​ക്ക് പ്ര​ത്യേ​ക അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. കെ​ൻ ക​രു​ണാ​സ് ഒ​രു​ക്കി​യ ചി​ത്രം, യൂ​ത്ത്. സ​ഹോ​ദ​രാ, നീ ​സി​നി​മാ​ലോ​ക​ത്തി​ന് ഒ​രു വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​യി​രി​ക്കും.’’ ഋ​ഷ​ഭ് ഷെ​ട്ടി കു​റി​ച്ചു.

Tags : Rishabh Shetty Youth Cinema suraj venjaramoodu

Recent News

Corehub Up