ബംഗുളൂരു: മൂന്ന് ദിവസം പഴക്കമുള്ള സാന്പാർ വിളന്പിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവതി ജീവനൊടുക്കി. രംഗസ്വാമിയുടെ ഭാര്യ കാവ്യ (27) യാണ് ജീവനൊടുക്കിയത്.
മൂന്ന് ദിവസം മുന്പ് തയറാക്കിയ അതേ സാന്പാർ കാവ്യ വീണ്ടും ചൂടാക്കി വിളമ്പിയതിന് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടയിൽ രംഗസ്വാമി, കാവ്യയെ അസഭ്യം പറയുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇതേ തുടർന്ന് കാവ്യ വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി കഴിക്കുകയും ഛർദ്ദിക്കാൻ തുടങ്ങുകയും ചെയ്തു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണംസംഭവിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രംഗസ്വാമിയുടെയും കാവ്യയുടെയും വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷമായി. ഇരുവർക്കും നാല് വയസുള്ള ഒരു കുട്ടിയുണ്ട്.
Tags : Bengaluru Woman Fight Husband Old Sambar