പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലിസിന് അന്ത്യശാസനം നൽകി സിജെപി. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തിയാണ് സിജെപി സഹ-സംഘാടകനായ അശുതോഷ് റാങ്ക പൊലിസിന് അന്ത്യശാസനം നൽകിയത്.
പ്രതിഷേധങ്ങൾക്കായി നിശ്ചയിക്കപ്പെട്ട ഇടമാണ് ജന്തർമന്തറെന്നും, അവിടെ സമരം നടത്താനുള്ള തീയതി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത 24 മണിക്കൂറിനുള്ളിൽ പൊലിസ് വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനുമതി നൽകിയില്ലെങ്കിൽ തങ്ങൾ അടുത്ത ഘട്ട സമരപരിപാടികൾ പ്രഖ്യാപിക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകി.
ഡൽഹിയിൽ ഇന്ത്യാ മുന്നണിയുടെ മാർച്ചും മറ്റ് പ്രതിഷേധങ്ങളും നടക്കവെയാണ് സിജെപിയും പുതിയ അന്ത്യശാസനവുമായി രംഗത്തെത്തിയിരിക്കുന്നത്.
Tags : CockroachJanataParty DelhiPolice LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash