ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ പാചകവാതക ക്ഷാമം പരിഹരിക്കാൻ സംസ്ഥാനങ്ങൾക്ക് 40,000 കിലോലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ച് കേന്ദ്രം. എൽപിജി ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസമായി മണ്ണെണ്ണ വിതരണം വർധിപ്പിക്കാനാണ് തീരുമാനം. വാണിജ്യ സിലിണ്ടറുകൾ സംസ്ഥാനങ്ങൾ നിർദ്ദേശിക്കുന്ന മുൻഗണനാ വിഭാഗങ്ങൾക്ക് വിതരണം ചെയ്യാനും പെട്രോളിയം മന്ത്രാലയം അനുമതി നൽകി.
Tags : Cooking gas crisis Centre allows states kerosene