ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്. അസാധാരണ സംഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് രാജ്‍നാഥ് സിംഗ് പ്രതികരിച്ചു.
പശ്ചിമേഷ്യയിലെ സംഭവങ്ങൾ സാമ്പത്തിക രംഗത്തെയും വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലോ നമ്മുടെ അയൽപക്കത്തോ എന്താണ് നടക്കുന്നതെന്ന് വ്യക്തമായി പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണ്.
വ്യാപാര മാധ്യമം മാത്രമല്ല ആഗോള ശക്തിയുടെ കേന്ദ്രമായി സമുദ്രങ്ങൾ മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാഗര്‍ സങ്കൽപ് എന്ന പേരിലുള്ള സമുദ്രവുമായി ബന്ധപ്പെട്ട കോണ്‍ക്ലേവിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
അമേരിക്ക, ഇസ്രയേൽ-ഇറാൻ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ സമുദ്രങ്ങളുടെ പ്രധാന്യം ഒന്നുകൂടി വര്‍ധിച്ചു. നേരത്തെ സമുദ്രത്തെ വ്യാപാരത്തിന് മാത്രമായാണ് കണ്ടിരുന്നതെങ്കിൽ ഇപ്പോള്‍ നയതന്ത്രപരമായ ശക്തികേന്ദ്രമായി സമുദ്രങ്ങള്‍ മാറുകയാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
Tags : Defence Minister Rajnath Singh war