ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി 2026 ജനുവരി മുതൽ 12 ആഴ്ചയ്ക്കുള്ളിൽ 9,400-ലധികം അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ്ആപ്പ് സുപ്രീം കോടതിയെ അറിയിച്ചു. നിയമപാലകരെന്ന വ്യാജേന ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കേന്ദ്ര ഏജൻസികളുമായി സഹകരിച്ചാണ് വാട്സ്ആപ്പ് ഈ നടപടി സ്വീകരിച്ചത്. അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
ഇന്ത്യൻ ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന ഭൂരിഭാഗം തട്ടിപ്പ് അക്കൗണ്ടുകളും കംബോഡിയ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ 'സ്കാം സെന്ററുകളിൽ' നിന്നാണ് പ്രവർത്തിക്കുന്നതെന്ന് വാട്സ്ആപ്പ് കണ്ടെത്തി. 'ഡൽഹി പോലീസ്', 'സിബിഐ', 'മുംബൈ എച്ച്ക്യു', 'എടിഎസ് ഡിപ്പാർട്ട്മെന്റ്' തുടങ്ങിയ പേരുകളും ഔദ്യോഗിക ലോഗോകളും ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഇരകളെ സമീപിക്കുന്നത്. നിയമപാലകരാണെന്ന് വിശ്വസിപ്പിച്ച് വീഡിയോ കോളിലൂടെയും മറ്റും ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് രീതി.
Tags : Whatsapp Web Supreme Court Latest News