x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ല്‍​ഗാ​മി​ൽ ഏറ്റുമുട്ടൽ; ലഷ്കർ ഭീകരനെ സുരക്ഷാസേന വധിച്ചു

നാഷണൽ ഡെസ്ക്
Published: November 18, 2026 10:39 AM IST | Updated: November 18, 2026 10:44 AM IST

പ്രതീകാത്മക ചിത്രം

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാഷ്മീരി​ലെ കു​ല്‍​ഗാ​മി​ല്‍ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ 15 ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ല​ഷ്‌​കർ -ഇ-ത്വയ്ബ ഭീ​ക​ര​നെ വ​ധി​ച്ചു. കു​ല്‍​ഗാം ജി​ല്ല​യി​ലെ ദേ​വ്സ​ര്‍ മേ​ഖ​ല​യി​ലു​ള്ള ജം​ഗ​ല്‍​പോ​റ​യി​ല്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഖ്രേ​വ​ന്‍ ച​ഡ​ര്‍ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ല​ത്തീ​ഫ് ഭ​ട്ട് (22)നെയാണ് വധിച്ചതെന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.


പ്ര​ദേ​ശ​ത്ത് ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന കൃ​ത്യ​മാ​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​ര​ക്ഷാ സേ​ന ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്ന് ജം​ഗ​ല്‍​പോ​റ​യി​ലെ ഒ​രു മോസ്കിൽ ല​ത്തീ​ഫ് ഒ​ളി​ച്ചി​രി​ക്കു​ന്ന​തായി  ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. 
കീ​ഴ​ട​ങ്ങാ​ന്‍ സേ​ന നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ള്‍ ഇ​ത് നി​ര​സി​ക്കു​ക​യും സു​ര​ക്ഷാ സേ​ന​യ്ക്ക് നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ തി​രി​ച്ച​ടി​യി​ലാ​ണ് ഇയാളെ വധിച്ചത്.


നി​ര​വ​ധി ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​യ ല​ത്തീ​ഫി​നെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് ജ​മ്മു കാഷ്മീ​ര്‍ പൊ​ലീ​സ് 15 ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ന​വം​ബ​ര്‍ 11-ന് ​കു​ല്‍​ഗാ​മി​ല്‍ സി.​ആ​ര്‍.​പി.​എ​ഫ് ജ​വാ​ന്‍​മാ​ര്‍​ക്ക് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഈ ​ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ ല​ത്തീ​ഫാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി.


ന​വം​ബ​ര്‍ 16-ന് ​കു​ല്‍​ഗാ​മി​ലെ ല​ര്‍​നൂ ബൈ​പാ​സി​നു സ​മീ​പം സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ല​ത്തീ​ഫി​ന്റെ സ​ഹാ​യി​യാ​യ ഉ​മ​ര്‍ നി​സാ​ര്‍ ഭ​ട്ടും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പു​വ​രു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ജം​ഗ​ല്‍​പോ​റ​യി​ല്‍ പ്ര​ദേ​ശം വ​ള​ഞ്ഞു​പി​ടി​ച്ചാ​ണ് സു​ര​ക്ഷാ സേ​ന ഓ​പ്പ​റേ​ഷ​ന്‍ ന​ട​ത്തി​യ​ത്. ഏ​റ്റു​മു​ട്ട​ലി​ന് ശേ​ഷം പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

Tags : Encounter Kulgam Lashkar terrorist killed

Recent News

Corehub Up