ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആദര്‍ശ് നഗര്‍ മെട്രോ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലെ തീപിടിത്തത്തില്‍ മൂന്ന് മരണം. പത്തു വയസുകാരി ജാന്‍വിയും മാതാപിതാക്കളായ നീലം (38), അജയ് (42) എന്നിവരുമാണ് മരിച്ചത്.
ആദര്‍ശ് നഗറിലെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍റെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ തീപിടിത്തമുണ്ടായതായി ചൊവ്വാഴ്ച പുലര്‍ച്ചെ 2.39 ഓടെയാണ് വിവരം ലഭിച്ചതെന്ന് ഡല്‍ഹി അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തിയപ്പോഴേക്കും മൂന്ന് പേര്‍ മരിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഞായറാഴ്ച മണ്ഡാവലിയിലെ അഞ്ചുനില കെട്ടിടത്തിലും തീപിടിത്തമുണ്ടായിരുന്നു.
Tags : Fire Delhi Metro staff quarters