ചണ്ഡീഗഡ്: കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിൽ പുതിയ മദ്യനയത്തിന് അംഗീകാരം. പെട്രോൾ പമ്പുകളിലടക്കം മദ്യവിൽപ്പനയ്ക്ക് അനുമതി നൽകുന്ന പുതിയ മദ്യനയത്തിനാണ് സർക്കാർ അംഗീകാരം നൽകിയത്.
ഇതോടെ പെട്രോൾ പമ്പുകളിലും ഷോപ്പിംഗ് മാളുകളിലും പ്രാദേശിക വിപണികളിലും ഇനിമുതൽ മദ്യവിൽപ്പനയ്ക്ക് അനുമതിയുണ്ടാകും. വലിയ ഡിപ്പാർട്ട്‌മെന്‍റൽ സ്റ്റോറുകൾക്കും വിദേശമദ്യവും ബിയറും വൈനും വിൽക്കാൻ അനുമതിയുണ്ട്. ഇതിനായി ലൈസൻസ് നേടണം.
മദ്യവിൽപ്പനയിലെ സുതാര്യത വർധിപ്പിക്കാനായി എല്ലാ വിൽപ്പനശാലകളിലും ഡിജിറ്റൽ പേയ്‌മെന്‍റും നിർബന്ധമാക്കിയിട്ടുണ്ട്.
ഉത്തരവാദിത്വമുള്ള മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഹോട്ടലുകളിലും ബാറുകളിലും റസ്റ്ററന്‍റുകളിലും ആൽക്കോമീറ്ററുകൾ സ്ഥാപിക്കാനും പുതിയ മദ്യനയത്തിൽ നിർദേശമുണ്ട്. ഉപയോക്താക്കൾക്ക് തങ്ങളുടെ ശരീരത്തിലെ മദ്യത്തിന്‍റെ അളവ് മനസിലാക്കാനാണ് ഇവ സ്ഥാപിക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.