x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ലോ​ക്‌​സ​ഭാ രേ​ഖ​ക​ളി​ൽ നി​ന്ന് നീ​ക്കി സ്പീ​ക്ക​ർ

ഓൺലൈൻ ഡെസ്ക്
Published: July 29, 2026 11:31 PM IST | Updated: July 29, 2026 11:31 PM IST

ലോക്സഭാംഗം രാഹുൽ ഗാന്ധി, ലോക്സഭ സ്പീക്കർ ഓം ബിർള

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്‌​ക്കെ​തി​രെ ഉ​ന്ന​യി​ച്ച ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളും 'ഇ​ഡി​യ​റ്റ്' എ​ന്ന പ​രാ​മ​ർ​ശ​വും ഉ​ൾ​പ്പെ​ടെ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​വാ​ദ പ്ര​യോ​ഗ​ങ്ങ​ൾ ലോ​ക്‌​സ​ഭാ രേ​ഖ​ക​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്തു. ഭ​ര​ണ​ക​ക്ഷി എം​പി​മാ​രു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്നാ​ണ് സ്പീ​ക്ക​റു​ടെ ന​ട​പ​ടി.

ജ​ന്ത​ർ മ​ന്ത​റി​ലെ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ത്തി​ന് നേ​രെ ന​ട​ന്ന പോ​ലീ​സ് ന​ട​പ​ടി​യി​ൽ അ​മി​ത് ഷാ​യ്‌​ക്കെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ വെ​ടി​വെ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത് അ​മി​ത് ഷാ​യാ​ണെ​ന്നും, അ​ല്ലെ​ങ്കി​ൽ സം​ഭ​വം അ​ദ്ദേ​ഹം അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​വു​കേ​ടി​നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നു​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞ​ത്.

കൂ​ടാ​തെ അ​മി​ത് ഷാ ​സ​ഭ​യി​ലെ​ത്താ​ൻ ഭ​യ​പ്പെ​ടു​ന്നു​വെ​ന്നും, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ആ​ർ​എ​സ്എ​സ് അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. വി​ദ്യാ​ർ​ഥി​യു​മാ​യു​ള്ള സം​ഭാ​ഷ​ണം ഉ​ദ്ധ​രി​ച്ച് രാ​ഹു​ൽ ന​ട​ത്തി​യ 'ഇ​ഡി​യ​റ്റ്' പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ കേ​ന്ദ്ര​മ​ന്ത്രി കി​ര​ൺ റി​ജി​ജു അ​ട​ക്ക​മു​ള്ള​വ​ർ രം​ഗ​ത്തെ​ത്തു​ക​യും സ​ഭ​യി​ൽ വ​ലി​യ ബ​ഹ​ളം ഉ​ണ്ടാ​വു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് വി​വാ​ദ ഭാ​ഷാ പ്ര​യോ​ഗ​ങ്ങ​ൾ സ​ഭാ രേ​ഖ​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ സ്പീ​ക്ക​ർ തീ​രു​മാ​നി​ച്ച​ത്.

 

Tags : LokSabhaSpeaker HomeMinister AmitSHa LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up