ലവ്ലി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ലഗേജുമായി സ്വന്തം നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നു,
പഗ്വാര: പഞ്ചാബിലെ ലവ്ലി പ്രഫഷണൽ സർവകലാശാലാ കാന്പസിൽ സംഘർഷം ഒഴിയുന്നു. ബലാത്സംഗവും ആത്മഹത്യയും നടന്നുവെന്ന പ്രചാരണത്തിനു പിന്നാലെയാണ് പ്രക്ഷോഭം രൂപംകൊണ്ടത്.
കാന്പസിന് അധികൃതർ പത്തുദിവസം അവധി പ്രഖ്യാപിച്ചതോടെ ഭൂരിഭാഗം വിദ്യാർഥികളും വീടുകളിലേക്കു തിരിച്ചുപോയി.
നേരത്തേ ദേശീയപാത 44ൽ പതിനഞ്ച് മണിക്കൂർ തുടർന്ന ഉപരോധം വിദ്യാർഥികൾ പിൻവലിച്ചിരുന്നു. അക്രമസംഭവങ്ങളുണ്ടായാൽ കർക്കശ നടപടി സ്വീകരിക്കമെന്നു ഡിജിപി മുന്നറിയിപ്പ് നൽകുകയും ചെയ്തു.
കോളജ് പരിസരത്ത് വൻ പോലീസ് സന്നാഹമുണ്ട്. വിദ്യാർഥികളെ ഒപ്പംകൂട്ടാൻ നിരവധി രക്ഷിതാക്കളാണ് കാംപസിൽ എത്തിയത്.
Tags : LovelyUniversity Campus Normal Return Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash