ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ലഷ്കര്‍ ഭീകരര്‍ യുഎസ് നിര്‍മിത ഗോ പ്രോ കാമറ ഉപയോഗിച്ചതിനെക്കുറിച്ച് വിശദമായ അന്വേഷണത്തിനു ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) നീക്കം.
കേസില്‍ വിശദമായ കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെയാണിത്. ചൈനയിലേക്ക് അയച്ച യുഎസ് നിര്‍മിത കാമറ ഭീകരരുടെ കൈവശം എത്തിയതിന്റെ വഴിയാണ് അന്വേഷണസംഘം ചികയുന്നത്.
ഭീകരാക്രമണത്തിനു പിന്നാലെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ മൂന്നു ഭീകരരുടെ കൈവശം അത്യാധുനിക ഗോ പ്രോ കാമറ ഉണ്ടായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് കാഷ്മീര്‍ ഭീകരര്‍ക്കു പുറത്തുനിന്നും സാങ്കേതികസഹായവും പണവും ലഭിക്കുന്നതിന്റെ വ്യക്തമായ സൂചനകൾ ലഭിച്ചത്. വിശദമായ അന്വേഷണത്തിലൂടെ സാമ്പത്തിക, ഭൗതിക സഹായങ്ങളുടെ ഉറവിടം കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.
Tags : Pahalgam terror attack