x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീറ്റ് ചോദ്യപേപ്പർ ചോർച്ച; എൻടിഎ അധ്യക്ഷനെ വിളിപ്പിച്ച് പാർലമെന്‍ററി സമിതി


Published: May 19, 2026 12:52 AM IST | Updated: May 19, 2026 12:52 AM IST

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ അ​ന്വേ​ഷ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി എ​ൻ​ടി​എ അ​ധ്യ​ക്ഷ​നോ​ടു ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യു​ള്ള പാ​ർ​ല​മെ​ന്‍റ​റി സ​മി​തി.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ സി​ബി​ഐ​യു​ടെ അ​ന്വേ​ഷ​ണ റ​ഡാ​ർ എ​ൻ​ടി​എ​യി​ലേ​ക്കും വ്യാ​പി​ക്ക​വെ​യാ​ണു ദേ​ശീ​യ പ​രീ​ക്ഷാ ഏ​ജ​ൻ​സി​യു​ടെ അ​ധ്യ​ക്ഷ​നാ​യ പ്ര​ദീ​പ് കു​മാ​ർ ജോ​ഷി​യോ​ട് ഈ​മാ​സം 21 ന് ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന സ​മി​തി യോ​ഗ​ത്തി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

കോ​ണ്‍ഗ്ര​സ് എം​പി ദി​ഗ്‌​വി​ജ​യ് സിം​ഗ് അ​ധ്യ​ക്ഷ​നാ​യ പാ​ർ​ല​മെ​ന്‍റ​റി സ​മി​തി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി​യോ​ടും ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നോ​ടൊ​പ്പം എ​ൻ​ടി​എ പ​രി​ഷ്കാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന കെ.​രാ​ധാ​കൃ​ഷ്ണ​ൻ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ വി​ല​യി​രു​ത്ത​ലും പാ​ർ​ല​മെ​ന്‍റ​റി സ​മി​തി യോ​ഗ​ത്തി​ൽ ന​ട​ക്കും.

Tags : Parliamentary committee NTA chairman summons

Recent News

Corehub Up