x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ദി​യെ വീ​ണ്ടും സം​വാ​ദ​ത്തി​ന് വെ​ല്ലു​വി​ളി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

വെബ് ഡെസ്ക്
Published: November 6, 2026 11:41 PM IST | Updated: November 6, 2026 11:41 PM IST

രാ​ഹു​ൽ ഗാ​ന്ധി, ന​രേ​ന്ദ്ര​മോ​ദി

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ വീ​ണ്ടും സം​വാ​ദ​ത്തി​ന് വെ​ല്ലു​വി​ളി​ച്ച് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. സം​വാ​ദ​ത്തി​ന് ഏ​ത് വേ​ദി​യും സ​മ​യ​വും ത​നി​ക്ക് സ്വീ​കാ​ര്യ​മാ​ണെ​ന്ന് രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി​യെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കാ​ൻ അ​മി​ത് ഷാ ​ശ്ര​മി​ക്കേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

അ​മി​ത് ഷാ ​ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ സ​മ​രം ശ​ക്ത​മാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഇ​ന്ത്യാ സ​ഖ്യം. ദീ​പാ​വ​ലി ഇ​ട​വേ​ള​യ്ക്ക് പി​ന്നാ​ലെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് നീ​ക്കം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഓ​ഫീ​സു​ക​ൾ ഉ​പ​രോ​ധി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കും.

തു​ട​ർ​ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ രാ​ഹു​ൽ ഗാ​ന്ധി ചാ​യ​സ​ൽ​ക്കാ​ര​ത്തി​ന് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. യോ​ഗ​ത്തി​ൽ സ​മ​ര​ത്തി​ന്‍റെ തു​ട​ർ​രൂ​പ​ങ്ങ​ളും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളും സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Tags : Debate Rahul Gandhi Narendra Modi Amit Shah Political Debate Indian Politics Congress BJP

Recent News

Corehub Up