x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗാ​ളി​ൽ ഏ​ഴ് ല​ക്ഷ​ത്തോ​ളം അ​ജ്ഞാ​ത വോ​ട്ട​ർ​മാ​ർ


Published: April 20, 2026 01:46 AM IST | Updated: April 20, 2026 01:46 AM IST

കോ​​​​​ൽ​​​​​ക്ക​​​​​ത്ത: ബം​​​​​ഗാ​​​​​ളി​​​​​ൽ വോ​​​​​ട്ട​​​​​ർ​​​​​പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ പു​​​​​തു​​​​​താ​​​​​യി ഏ​​​​​ഴു ല​​​​​ക്ഷ​​​​​ത്തോ​​​​​ളം അ​​​​​ജ്ഞാ​​​​​ത വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ. നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ‌​​​​​ടു​​​​​പ്പി​​​​​നു മു​​​​​ന്നോ‌​​​​​ടി​​​​​യാ​​​​​യി ക്ര​​​​​മ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ വോ​​​​​ട്ട​​​​​ർ​​​​​പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലാ​​​​​ണ് പേ​​​​​രും ലിം​​​​​ഗ​​​​​വും വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ത്ത വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രു​​​​​ള്ള​​​​​ത്. ഈ ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ക​​​​​മ്മീ​​​​​ഷ​​​​​ൻ ഇ​​​​​തു​​​​​വ​​​​​രെ ത​​​​​യാ​​​​​റാ​​​​​യി​​​​​ട്ടി​​​​​ല്ല. പു​​​​​തി​​​​​യ വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രി​​​​​ൽ 3.22 ല​​​​​ക്ഷം പേ​​​​​ർ ആ​​​​​ദ്യ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ വോ​​​​​ട്ട് ചെ​​​​​യ്യും.

ര​​​​​ണ്ടാം ഘ​​​​​ട്ട​​​​​ത്തി​​​​​ൽ 3.88 ല​​​​​ക്ഷം പു​​​​​തി​​​​​യ വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ സ​​​​​മ്മ​​​​​തി​​​​​ദാ​​​​​ന അ​​​​​വ​​​​​കാ​​​​​ശം രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തും. പു​​​​​തി​​​​​യ വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രി​​​​​ൽ എ​​​​​ത്ര പേ​​​​​ർ 18 വ​​​​​യ​​​​​സ് തി​​​​​ക​​​​​ഞ്ഞ ആ​​​​​ദ്യ വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രാ​​​​​ണെ​​​​​ന്നു ക​​​​​മ്മീ​​​​​ഷ​​​​​ൻ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടി​​​​​ല്ല. കൂ​​​​​ടാ​​​​​തെ ഈ ​​​​​വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രു​​​​​ടെ ലിം​​​​​ഗ​​​​​ഭേ​​​​​ദ​​​​​വും ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടി​​​​​ല്ല.

ഫോം-6 ​​​​​അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ളി​​​​​ൽ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നാ​​​​​യി എ​​​​​ത്ര അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ൾ ല​​​​​ഭി​​​​​ച്ചെ​​​​​ന്നോ അ​​​​​വ​​​​​യി​​​​​ൽ എ​​​​​ത്ര എ​​​​​ണ്ണം നി​​​​​ര​​​​​സി​​​​​ക്ക​​​​​പ്പെ​​​​​ട്ടെ​​​​​ന്നോ ക​​​​​മ്മീ​​​​​ഷ​​​​​ൻ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ല. മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ൾ​​​​​ക്ക​​​​​നു​​​​​സൃ​​​​​ത​​​​​മാ​​​​​യാ​​​​​ണ് ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട​​​​​ത്. വി​​​​​ശ​​​​​ദ​​​​​മാ​​​​​യ ഡാ​​​​​റ്റ പ്ര​​​​​ത്യേ​​​​​കം സൂ​​​​​ക്ഷി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ആ​​​​​വ​​​​​ശ്യ​​​​​മെ​​​​​ങ്കി​​​​​ൽ പി​​​​​ന്നീ​​​​​ട് പ​​​​​ങ്കി​​​​​ടാം- തെ​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ക​​​​​മ്മി​​​​​ഷ​​​​​ൻ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ൻ പ​​​​​റ​​​​​ഞ്ഞു.

Tags : Seven lakh unknown voters in Bengal

Recent News

Corehub Up