x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഷ്ട്രീ​യ​ത്തി​ല്‍ വി​ജ​യ്‌​യു​ടെ മാ​സ് എ​ന്‍​ട്രി; ഫ​സ്റ്റ് ഷോ​യി​ല്‍ ത​ന്നെ പ​ടം സൂ​പ്പ​ര്‍​ഹി​റ്റ്


Published: May 4, 2026 12:25 PM IST | Updated: May 4, 2026 12:25 PM IST

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​മ്പോ​ള്‍ അ​ട്ടി​മ​റി മു​ന്നേ​റ്റ​വു​മാ​യി ന​ട​ന്‍ വി​ജ​യ് യു​ടെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​കം(​ടി​വി​കെ). മ​റ്റ് പാ​ര്‍​ട്ടി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​കൊ​ണ്ട് 105 സീ​റ്റു​ക​ളി​ല്‍ ടി​വി​കെ ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്.

ഇ​തോ​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യി ര​ണ്ട് ദ്രാ​വി​ഡ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളെ ചു​റ്റി​പ​റ്റി​യു​ള്ള ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​നി ടി​വി​കെ പു​തു​ശ​ക്തി​യാ​കും. എം​ജി​ആ​ര്‍, ജ​യ​ല​ളി​ത എ​ന്നി​വ​രെ​പ്പോ​ലെ സി​നി​മാ​രം​ഗ​ത്തു​നി​ന്ന് രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി വി​ജ​യി​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ൽ വി​ജ​യും ഇ​ടം​പി​ടി​ച്ചു.

യു​വാ​ക്ക​ള്‍​ക്കും സ്ത്രീ​ക​ള്‍​ക്കും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് വി​ജ​യ് മു​ന്നോ​ട്ടു​വ​ച്ചി​രു​ന്ന​ത്. വ്യ​ക്തി​പ​ര​മാ​യ വി​വാ​ദ​ങ്ങ​ളും റാ​ലി​ക​ളി​ലു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ള്‍ ഉ​യ​ര്‍​ത്തി​യെ​ങ്കി​ലും അ​തൊ​ന്നും വി​ജ​യ്ക്ക് പ്ര​തി​സ​ന്ധി​യാ​യി​ല്ലെ​ന്ന് ത​ന്നെ​യാ​ണ് ടി​വി​കെ​യു​ടെ മി​ന്നും ജ​യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം 234 മ​ണ്ഡ​ല​ങ്ങ​ളു​ള്ള ത​മി​ഴ്നാ​ട്ടി​ൽ ഭ​ര​ണം പി​ടി​ക്കാ​ൻ 118 സീ​റ്റു​ക​ളാ​ണ് വേ​ണ്ട​ത്. എ​ഡി​എം​കെ 64, ഡി​എം​കെ 44 കോ​ൺ​ഗ്ര​സ് 3, ബി​ജെ​പി 3 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് പാ​ർ​ട്ടി​ക​ളു​ടെ ലീ​ഡ് നി​ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ര​ണം പി​ടി​ക്കാ​ൻ വി​ജ​യ് ആ​രെ കൂ​ട്ടു​പി​ടി​ക്കു​മെ​ന്ന​തി​ലാ​ണ് ഇ​നി ആ​കാം​ക്ഷ. ഡി​എം​കെ​യെ ത​ന്‍റെ പ്ര​ധാ​ന രാ​ഷ്ട്രീ​യ എ​തി​രാ​ളി​യാ​യും ബി​ജെ​പി​യെ പ്ര​ത്യ​യ​ശാ​സ്ത്ര ശ​ത്രു​വാ​യും വി​ജ​യ് നേ​ര​ത്തെ വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ണ്ട്.

വി​ജ​യി​ക്കു​ന്ന ടി​വി​കെ സ്ഥാ​നാ​ർ​ഥി​ക​ളെ മ​ഹാ​ബ​ലി​പു​ര​ത്തി​ന​ടു​ത്തു​ള്ള പൂ​ഞ്ചേ​രി​യി​ലെ ഒ​രു റി​സോ​ർ​ട്ടി​ലേ​ക്ക് മാ​റ്റാ​ൻ ടി​വി​കെ നേ​ര​ത്തേ ത​ന്നെ നീ​ക്കം ന​ട​ത്തി​യി​രു​ന്നു. കു​റ​ഞ്ഞ​ത് 100 സ്ഥാ​നാ​ർ​ഥി​ക​ളെ​യെ​ങ്കി​ലും താ​മ​സി​പ്പി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള റി​സോ​ർ​ട്ട് സ​ജ്ജ​മാ​ക്കാ​ൻ വി​ജ​യ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

 

Tags : tamilnadu election tvk

Recent News

Corehub Up