ചെന്നൈ: ടിവികെ അധ്യക്ഷനും സൂപ്പർസ്റ്റാറുമായ വിജയ് എവിടെ മത്സരിക്കുമെന്നതിൽ സസ്പെൻസ് തുടരുന്നു.
സംസ്ഥാനത്തുടനീളമുള്ള ആരാധകർ തങ്ങളുടെ മണ്ഡലത്തിൽ ദളപതി മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നു. മധുര, ചെങ്കൽപ്പേട്ട്, പെരന്പൂർ, വിരുഗംബാക്കം, താംബരം, പല്ലവാരം തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം വിജയ്യുടെ പേര് പറഞ്ഞുകേൾക്കുന്നു.
പെരന്പൂരും വിരുഗംബാക്കത്തും വിജയ് ആരാധകർ ഒട്ടേറെയുണ്ട്. ചെന്നൈ നഗരത്തിലെ മണ്ഡലത്തിൽ വിജയ് മത്സരിക്കുമെന്നാണു റിപ്പോർട്ട്.