ന്യൂഡൽഹി: എഐ ഉച്ചകോടിയിലെ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയഭാനു ചിബ് അറസ്റ്റിൽ. ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെ ഉള്ള കുറ്റകൃതങ്ങൾ ആണ് ചുമത്തിയിരിക്കുന്നത്.
ഉദയഭാനു ചിബിനെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടു. ഉദയഭാനുവിനെ പോലീസ് 20 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
ഭാരത് മണ്ഡപത്തിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയിലെ പ്രദർശന ഹാളിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. സർക്കാർ വിരുദ്ധവും ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയുമുള്ള മുദ്രാവാക്യങ്ങൾ എഴുതിയ ടീ-ഷർട്ടുകൾ കൈയിലേന്തിയായിരുന്നു പ്രതിഷേധം.