x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര അ​ക്കാ​ദ​മി പു​ര​സ്കാ​രം രാ​ഷ്ട്ര​പ​തി​യി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി ഡോ. ​സു​ന​ന്ദ നാ​യ​ർ​

ജീമോൻ റാന്നി
Published: August 20, 2026 06:32 AM IST | Updated: August 20, 2026 06:32 AM IST

ഡോ. ​സു​ന​ന്ദ നാ​യ​ർ​

ന്യൂ​ഡ​ൽ​ഹി/​ഹൂ​സ്റ്റ​ൺ∙ ന്യൂ​ഡ​ൽ​ഹി​യി​ൽ 2026 ഓ​ഗ​സ്റ്റ് 13ന് ​ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ പ്ര​ശ​സ്ത മോ​ഹി​നി​യാ​ട്ടം ന​ർ​ത്ത​കി​യും അ​ധ്യാ​പി​ക​യു​മാ​യ ഡോ. ​സു​ന​ന്ദ നാ​യ​ർ​ക്ക് സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്കാ​രം ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു സ​മ്മാ​നി​ച്ചു.​

എ​ൻ​എ​എം​എ​സ്എ​ൽ 5ാമ​ത് വി​പി സ​ത്യ​ൻ മെ​മ്മോ​റി​യ​ൽ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ച്ചു​ഡ​ട ച​ലം​ഐ​ൻ​എ​എം​എ​സ്എ​ൽ 5ാമ​ത് വി​പി സ​ത്യ​ൻ മെ​മ്മോ​റി​യ​ൽ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.

​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ മോ​ഹി​നി​യാ​ട്ട​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നും ന​ൽ​കി​യ മി​ക​ച്ച സം​ഭാ​വ​ന​ക​ളെ മാ​നി​ച്ചാ​ണ് രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത സാം​സ്കാ​രി​ക ബ​ഹു​മ​തി​ക​ളി​ലൊ​ന്നാ​യ ഈ ​പു​ര​സ്കാ​രം ഡോ. ​സു​ന​ന്ദ നാ​യ​ർ​ക്ക് ല​ഭി​ച്ച​ത്.​

ഇ​ന്ത്യ​ൻ ശാ​സ്ത്രീ​യ നൃ​ത്ത​രൂ​പ​മാ​യ മോ​ഹി​നി​യാ​ട്ട​ത്തെ ആ​ഗോ​ള വേ​ദി​ക​ളി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ലും പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​ലും ക​ഴി​ഞ്ഞ നി​ര​വ​ധി പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​വ​ർ ന​ൽ​കി​യ സ​മ​ഗ്ര​മാ​യ സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​പു​ര​സ്കാ​രം.

അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ക​ലാ​രൂ​പ​ത്തി​ന്റെ പാ​ര​മ്പ​ര്യ​വും ശാ​സ്ത്രീ​യ​ത​യും നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് നി​ര​വ​ധി വേ​ദി​ക​ളി​ലും ശി​ൽ​പ്പ​ശാ​ല​ക​ളി​ലും പ്ര​ഭാ​ഷ​ണ​പ്ര​ദ​ർ​ശ​ന പ​രി​പാ​ടി​ക​ളി​ലും അ​വ​ർ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.​

ഇ​ന്ത്യ​യി​ലെ പ്ര​ക​ട​ന​ക​ല​ക​ൾ​ക്കാ​യു​ള്ള ദേ​ശീ​യ അ​ക്കാ​ദ​മി​യാ​യ സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ന​ൽ​കു​ന്ന പ​ര​മോ​ന്ന​ത ബ​ഹു​മ​തി​ക​ളി​ലൊ​ന്നാ​ണ് സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്കാ​രം. നൃ​ത്തം, സം​ഗീ​തം, നാ​ട​കം തു​ട​ങ്ങി​യ പ്ര​ക​ട​ന​ക​ല​ക​ളി​ൽ അ​സാ​ധാ​ര​ണ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ക​ലാ​കാ​ര​ന്മാ​രെ ആ​ദ​രി​ക്കു​ന്ന ഈ ​പു​ര​സ്കാ​രം രാ​ജ്യ​ത്തെ ഏ​റ്റ​വും അ​ഭി​മാ​ന​ക​ര​മാ​യ സാം​സ്കാ​രി​ക അം​ഗീ​കാ​ര​ങ്ങ​ളി​ൽ ഒ​ന്നാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.​

പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ ഡോ. ​സു​ന​ന്ദ നാ​യ​ർ ഈ ​അം​ഗീ​കാ​ര​ത്തി​ന് അ​ഗാ​ധ​മാ​യ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ത​ന്‍റെ ക​ലാ​ജീ​വി​ത​ത്തെ രൂ​പ​പ്പെ​ടു​ത്തി​യ ഗു​രു​ക്ക​ന്മാ​രു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​നും അ​നു​ഗ്ര​ഹ​ത്തി​നു​മാ​ണ് ഈ ​പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഗു​രു​ക്ക​ന്മാ​രി​ൽ​നി​ന്ന് ല​ഭി​ച്ച ജ്ഞാ​ന​വും പ​രി​ശീ​ല​ന​വും പ്രോ​ത്സാ​ഹ​ന​വു​മാ​ണ് ഈ ​നേ​ട്ട​ത്തി​ലേ​ക്ക് ത​ന്നെ ന​യി​ച്ച​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

​പ​ത്മ​ഭൂ​ഷ​ൺ ഡോ. ​ക​ന​ക് റെ​ലെ​യു​ടെ ശി​ഷ്യ​പ​ര​മ്പ​ര​യി​ൽ വ​ള​ർ​ന്ന ഡോ. ​സു​ന​ന്ദ നാ​യ​ർ, ന​ള​ന്ദ നൃ​ത്യ​ക​ലാ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്റെ ക​ലാ​അ​ക്കാ​ദ​മി​ക് പാ​ര​മ്പ​ര്യം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന പ്ര​മു​ഖ മോ​ഹി​നി​യാ​ട്ടം ആ​ചാ​ര്യ​രി​ൽ ഒ​രാ​ളാ​ണ്. ഡോ. ​ക​ന​ക് റെ​ലെ​യു​ടെ മു​തി​ർ​ന്ന ശി​ഷ്യ​യും ന​ള​ന്ദ​യി​ൽ പ​രി​ശീ​ല​നം നേ​ടി​യ ആ​ദ്യ​കാ​ല വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളു​മാ​യ അ​വ​ർ, ഈ ​വ​ർ​ഷം പ്രൊ​ഫ​ഷ​ണ​ൽ മോ​ഹി​നി​യാ​ട്ടം ക​ലാ​കാ​രി​യും അ​ധ്യാ​പി​ക​യു​മാ​യി നാ​ല് പ​തി​റ്റാ​ണ്ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ്.

​മും​ബൈ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ന​ള​ന്ദ നൃ​ത്യ​ക​ലാ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ൽ നി​ന്ന് മോ​ഹി​നി​യാ​ട്ട​ത്തി​ൽ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യ ആ​ദ്യ വി​ദ്യാ​ർ​ഥി​യാ​ണ് ഡോ. ​സു​ന​ന്ദ നാ​യ​ർ. അ​ഞ്ച് ദ​ശാ​ബ്ദ​ത്തി​ലേ​റെ നീ​ളു​ന്ന ക​ലാ​ജീ​വി​ത​ത്തി​ൽ ന​ർ​ത്ത​കി, നൃ​ത്ത​സം​വി​ധാ​യ​ക, ഗ​വേ​ഷ​ക, അ​ധ്യാ​പി​ക, ഗു​രു എ​ന്നീ നി​ല​ക​ളി​ൽ അ​വ​ർ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.​

ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും പ്ര​മു​ഖ നൃ​ത്തോ​ത്സ​വ​ങ്ങ​ളി​ലും സാം​സ്കാ​രി​ക വേ​ദി​ക​ളി​ലും മോ​ഹി​നി​യാ​ട്ടം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള സു​ന​ന്ദ നാ​യ​ർ, ആ​ത്മീ​യ​ത, ശാ​സ്ത്രീ​യ​ത, സൗ​ന്ദ​ര്യാ​ത്മ​ക മി​ക​വ് എ​ന്നി​വ സ​മ​ന്വ​യി​പ്പി​ക്കു​ന്ന അ​വ​ത​ര​ണ​ങ്ങ​ളി​ലൂ​ടെ ദേ​ശീ​യ​അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​യാ​യി​ട്ടു​ണ്ട്. അ​വ​രു​ടെ നൃ​ത്താ​വി​ഷ്കാ​ര​ങ്ങ​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ മി​ഴി​വും അ​നാ​യാ​സ​മാ​യ ച​ല​ന​ങ്ങ​ളും ദൃ​ശ്യ​ഭം​ഗി​യും സം​ഗീ​ത​വു​മാ​യി ഇ​ഴ​ചേ​ർ​ന്ന അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ളും ഏ​റെ പ്ര​ശം​സ നേ​ടി​യി​ട്ടു​ണ്ട്.​

​നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പ്രൊ​ഫ​ഷ​ണ​ൽ ക​ലാ​കാ​രി​യാ​യും അ​ധ്യാ​പി​ക​യാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​നാ​യ​ർ നി​ര​വ​ധി ശി​ഷ്യ​രെ ഇ​ന്ത്യ​ൻ ശാ​സ്ത്രീ​യ നൃ​ത്ത​രം​ഗ​ത്തേ​ക്ക് വ​ള​ർ​ത്തി​യെ​ടു​ത്തി​ട്ടു​ണ്ട്. അ​വ​രു​ടെ ശി​ഷ്യ​രി​ൽ ദൂ​ര​ദ​ർ​ശ​ൻ ഗ്രേ​ഡ​ഡ് ആ​ർ​ട്ടി​സ്റ്റു​മാ​ർ, സി.​സി.​ആ​ർ.​ടി. സ്കോ​ള​ർ​ഷി​പ്പ് ജേ​താ​ക്ക​ൾ, വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ ക​ലാ​കാ​ര​ന്മാ​ർ എ​ന്നി​വ​രു​ണ്ട്. ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും വി​വി​ധ വേ​ദി​ക​ളി​ൽ അ​വ​രു​ടെ ശി​ഷ്യ​ർ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ചു​വ​രു​ന്നു.​

ഹൂ​സ്റ്റ​ണി​ൽ വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സ​മാ​ക്കി​യ സു​ന​ന്ദ നാ​യ​ർ അ​മേ​രി​ക്ക​ൻ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നും പ്ര​ത്യേ​കി​ച്ച് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കും അ​ഭി​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. സ്വ​ന്തം സ്ഥാ​പ​ന​മാ​യ Sunanda's Performing Arts Center (SPARC)ലൂ​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും ക​ഴി​ഞ്ഞ ഇ​രു​പ​ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മോ​ഹി​നി​യാ​ട്ട​ത്തെ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​നി​ട​യി​ലും ആ​ഗോ​ള​ത​ല​ത്തി​ലും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​വ​ർ സ​ജീ​വ​മാ​ണ്.​

തി​ര​ക്കേ​റി​യ ക​ലാ​ജീ​വി​ത​ത്തി​നി​ട​യി​ലും ഓ​രോ വ​ർ​ഷ​വും ട​ജ​അ​ഞ​ഇ​ന്റെ നേ​തൃ​ത്വ​ത്തി​ൽ കു​റ​ഞ്ഞ​ത് ര​ണ്ട് പ്ര​ധാ​ന നൃ​ത്തോ​ത്സ​വ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ഗു​രു ഡോ. ​ക​ന​ക് റെ​ലെ​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മും​ബൈ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക​ന​ക് ഫെ​സ്റ്റി​വ​ലും, ഹൂ​സ്റ്റ​ണി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ന​ർ​ത്ത​കി നൃ​ത്തോ​ത്സ​വ​വും ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​ണ്.

ഹൂ​സ്റ്റ​ണി​ലെ നൃ​ത്ത​പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ​ക്കു പു​റ​മെ മും​ബൈ​യി​ലെ ശ്രു​തി​ല​യ​യി​ലും ഗു​രു​വാ​യൂ​രി​ലും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ തു​ട​രു​ന്നു. ക​ന​ക് നൃ​ത്തോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലും അ​വ​ർ പ്ര​ക​ട​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.​മോ​ഹി​നി​യാ​ട്ട​ത്തി​ന്റെ സ​മ്പ​ന്ന​മാ​യ പാ​ര​മ്പ​ര്യം ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ക​യും പു​തു​ത​ല​മു​റ​യി​ലെ ന​ർ​ത്ത​ക​രെ പ്ര​ചോ​ദി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന സാം​സ്കാ​രി​ക അം​ബാ​സ​ഡ​ർ എ​ന്ന നി​ല​യി​ലു​ള്ള ഡോ. ​സു​ന​ന്ദ നാ​യ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ദേ​ശീ​യ അം​ഗീ​കാ​രം കൂ​ടി​യാ​ണ് ഈ ​പു​ര​സ്കാ​രം.​

ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി​യി​ൽ നി​ന്ന് ഈ ​വ​ലി​യ ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി​യ​തി​ന്റെ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും പ​ങ്കു​വെ​ച്ച ഡോ. ​സു​ന​ന്ദ നാ​യ​ർ, നി​ര​വ​ധി പേ​രു​ടെ ആ​ശം​സ​ക​ളും അ​നു​ഗ്ര​ഹ​ങ്ങ​ളും ഇ​തി​ന​കം ല​ഭി​ച്ചു​വ​രു​ന്ന​താ​യി ഈ ​ലേ​ഖ​ക​നോ​ട് പ​റ​ഞ്ഞു.

ത​ന്റെ ക​ലാ​ജീ​വി​ത​ത്തി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഗു​രു​ക്ക​ന്മാ​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ശി​ഷ്യ​ർ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ക​ലാ​സ്നേ​ഹി​ക​ൾ​ക്കും അ​വ​ർ ന​ന്ദി അ​റി​യി​ച്ചു.​മോ​ഹി​നി​യാ​ട്ട​ത്തി​ന്റെ ശാ​സ്ത്രീ​യ​ത​യും പാ​ര​മ്പ​ര്യ​വും ലോ​ക​മെ​മ്പാ​ടും കൂ​ടു​ത​ൽ പ്ര​ച​രി​പ്പി​ക്കാ​നും പു​തു​ത​ല​മു​റ​യി​ലേ​ക്ക് അ​തി​ന്റെ മ​ഹ​ത്വം പ​ക​ർ​ന്നു​ന​ൽ​കാ​നും ഇ​നി​യും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ​യാ​ണ് ഈ ​ദേ​ശീ​യ ബ​ഹു​മ​തി​യു​ടെ നി​റ​വി​ൽ ഡോ. ​സു​ന​ന്ദ നാ​യ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

K-Rail Survey

Tags : Dr. Sunanda Nair receives Central Academy Award

Recent News

Corehub Up