ആർകെ പുരം: സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഞായറാഴ്ച (ഏപ്രിൽ 26) ആർകെ പുരം സെക്ടർ ടുവിലുള്ള സെന്റ് തോമസ് ദേവാലയത്തിൽ നടക്കും.
രാവിലെ 11ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. സെബാസ്റ്റ്യൻ കല്ലടയിൽ കാർമികത്വം വഹിക്കും. ലദിഞ്ഞ്, പ്രസുദേന്തി വാഴ്ച, നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും.
തിരുനാളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
പ്രെസുദേന്തിമാരാകാൻ, നേർച്ച ഭക്ഷണം സ്പോൺസർ ചെയ്യുവാൻ താത്പര്യമുള്ളവർ കൈക്കാരൻമാരുമായി ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക്: വികാരി ഫാ. സെബാസ്റ്റ്യൻ കല്ലടയിൽ - 62640 48178, കൈക്കാരന്മാർ: റെജി നെല്ലിക്കുന്നത്ത് - 91362 41312, 87002 62602, ജോഷി ജോസ് - 88605 51416.
Tags : St. Peter's Church RK Puram Feast Delhi