ലോഗോ പ്രകാശനത്തിൽ നിന്നും
ഒർലാൻഡോ: ആഗോളതലത്തിൽ ഹ്രസ്വചിത്ര നിർമാണ മേഖലയിലെ യുവജനങ്ങളെയും വനിതകളെയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒർലാൻഡോ ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച നോൺ പ്രോഫിറ്റബിൾ ഓർഗനൈസേഷൻ ഗ്ലോബ ഫ്രെയിംസ് ഫെസ്റ്റ് യുഎസ്എയുടെ ലോഗോ പ്രകാശനവും പ്രഥമ സമ്മേളനവും നടന്നു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് റിറ്റയിലെ ഒവീഡോയിലുള്ള സെമിനോൾ കൗ പബ്ലിക് ലൈബ്രറി ഈസ്റ്റ് ബ്രാഞ്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗായകനും സംഗീത സംവിധായകനുമായ ഫ്രാങ്കോ ലോഗോ പ്രകാശനം നടത്തി.
ഇതോടൊപ്പം ഗ്ലോബൽ ഫ്രെയിംസ് ഫെസ്റ്റിന്റെ വെബ്സൈറ്റും (www.global framesfest.org) ഉദ്ഘാടനം ചെയ്തു.

ഒരു മിനിറ്റ്, മൂന്ന് - 10 മിനിറ്റ്, 10 - 30 മിനിറ്റ് എന്നീ മൂന്നു കാറ്റഗറികളില തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾക്കുള്ള പ്രഥമ അവാർഡ് വിതരണം 2027 ഫെബ്രുവരിയിൽ സമ്മാനിക്കും.
സംഘടനയുടെ നടത്തിപ്പും ഭാവിപ്രവർത്തനങ്ങളും ഡയറക്ടർ ബോർഡ് അംഗങ്ങൾ സമ്മേളത്തിൽ വിശദമാക്കി.
Tags : Global Frames Fest USA logo launch