ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
അറ്റ്ലാന്റാ: ക്രിസ്തുവിന്റെ ജനനത്തെ പ്രഘോഷിക്കുന്ന ക്രിസ്മസ് കരോൾ ഗാനം "വരവേൽപ് ' പ്രകാശനം ചെയ്തു. "സ്വർഗ്ഗീയനാദം' സംഘാടകനായ സണ്ണി പറവനേത്താണ് ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ ഭാര്യ സിസിലി സണ്ണിയും ഗാനത്തിന്റെ നിർമ്മാണത്തിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ഈ ഗാനം റോയ് പുത്തൂരും സംഘവുമാണ് ആലപിച്ചിരിക്കുന്നത്.
റയാൻസ് മീഡിയ പുറത്തിറക്കിയ ഗാനം യൂട്യൂബിൽ ലഭ്യമാണ്. ഗാനത്തിന്റെ കരോക്കെ ഉടൻ തന്നെ പുറത്തിറക്കുന്നതാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സണ്ണി പറവനേത്ത് - 678 866 5336.
Tags : Varavelppu Christmas CarolSong Atlanta NRINews