x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ര​ളി കേ​ര​ളോ​ത്സ​വം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

വെബ്ഡെസ്ക്
Published: November 16, 2026 10:40 AM IST | Updated: November 16, 2026 10:40 AM IST

ജു​നൈ​ദ് വ​ട്ട​പ്പാ​റ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്യുന്നു

ഫു​ജൈ​റ: ഡി​സം​ബ​ർ അ​ഞ്ചി​ന് ഫു​ജൈ​റ​യി​ൽ ന​ട​ക്കു​ന്ന "കൈ​ര​ളി കേ​ര​ളോ​ത്സ​വം 2026'ന്‍റെ ഔ​ദ്യോ​ഗി​ക  ക​വി​യും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ജു​നൈ​ദ് വ​ട്ട​പ്പാ​റ പ്ര​കാ​ശ​നം ചെ​യ്തു.

പ്ര​വാ​സി​ക​ളെ​യും നാ​ടി​നെ​യും സാം​സ്കാ​രി​ക​മാ​യി കൂ​ട്ടി​യി​ണ​ക്കു​ന്ന​തി​നും പ്ര​വാ​സി​ക​ളു​ടെ ക​ലാ - സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് കേ​ര​ളോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഫു​ജൈ​റ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മു​ൻ സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ ഓ​മ​ല്ലൂ​ർ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി.​പി. സു​ജി​ത്, പ്ര​സി​ഡ​ന്‍റ് വി​ത്സ​ൻ പ​ട്ടാ​ഴി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ധീ​ർ തെ​ക്കേ​ക്ക​ര, വ​നി​താ ക​ൺ​വീ​ന​ർ ഷ​ജ​റ​ത്ത്, ബാ​ല​കൈ​ര​ളി സെ​ക്ര​ട്ട​റി ക്ഷീ​ര​ജ പ്ര​മോ​ദ്, കേ​ര​ളോ​ത്സ​വം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി​റ്റോ തോ​മ​സ്, ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്‌ നി​ഷാ​ൻ, ഫു​ജൈ​റ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ശി​വ​പ്ര​സാ​ദ്, യൂ​ണി​റ്റ് ട്ര​ഷ​റ​ർ ജു​നൈ​സ്, മീ​ഡി​യ ക​ൺ​വീ​ന​ർ ഹ​രി​ഹ​ര​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജി​ബി​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഫു​ജൈ​റ എ​ക്സ്പോ സെ​ന്‍റ​ർ ഗ്രൗ​ണ്ടി​ലാ​ണ് കേ​ര​ളോ​ത്സ​വം ന​ട​ക്കു​ന്ന​ത്. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു​പു​റ​മേ ഗാ​യി​ക ആ​ര്യാ ദ​യാ​ൽ ന​യി​ക്കു​ന്ന സം​ഗീ​ത​നി​ശ, വി​വി​ധ നാ​ട​ൻ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ൾ തു​ട​ങ്ങി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന് സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

യു​എ​ഇ ഈ​സ്റ്റ് കോ​സ്റ്റ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ജ​ന​കീ​യ ഉ​ത്സ​വ​മാ​യി കേ​ര​ളോ​ത്സ​വ​ത്തെ മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Tags : Keralotsavam Kairali PosterReleased CulturalEvent NRINews

Recent News

Corehub Up