x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ​കെ​സി "ധ്വ​നി ക​ലോ​ത്സ​വം 2026' സ​മാ​പി​ച്ചു


Published: June 24, 2026 06:04 PM IST | Updated: June 24, 2026 06:04 PM IST

ലെ​സ്റ്റ​ർ: ലെ​സ്റ്റ​ർ കേ​ര​ള ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ൽ​കെ​സി) നേ​തൃ​ത്വ​ത്തി​ൽ അ​തീ​വ ഗം​ഭീ​ര​മാ​യി സം​ഘ​ടി​പ്പി​ച്ച "ധ്വ​നി ക​ലോ​ത്സ​വം 2026' ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു.

യു​ക്മ റീ​ജി​യ​ണ​ൽ -​ നാ​ഷ​ണ​ൽ ക​ലോ​ത്സ​വ​ങ്ങ​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന രീ​തി​യി​ൽ, കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വ​ൻ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്. വി​വി​ധ സ്റ്റേ​ജു​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ കൊ​ച്ചു ക​ലാ​കാ​ര​ന്മാ​ർ തീ​പ്പൊ​രി പ്ര​ക​ട​ന​ങ്ങ​ളു​മാ​യി മാ​റ്റു​ര​ച്ച​പ്പോ​ൾ ക​ലോ​ത്സ​വ ന​ഗ​രി ഉ​ത്സ​വ​ല​ഹ​രി​യി​ലാ​യി.

മ​ത്സ​ര​ങ്ങ​ളു​ടെ ആ​വേ​ശ​ത്തി​നൊ​പ്പം രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​വും നി​റ​ഞ്ഞ​തോ​ടെ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം ക​ലോ​ത്സ​വം വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി മാ​റി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച പ്ര​തി​ഭ​ക​ളെ​യും വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രെ​യും അ​നു​മോ​ദി​ച്ചു.

കി​ഡ്സ് വി​ഭാ​ഗ​ത്തി​ൽ ആ​ദ​വ് ദാ​സ്, സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ രേ​വ​തി അ​ജീ​ഷ്, ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഗോ​ഡ്‌​വി​ൻ ജോ​ർ​ജ് സ​ജാ​യ്, സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നീ​തു ഷാ​ജ​ൻ, സൂ​പ്പ​ർ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ വീ​ണ കെ. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യി.

ക​ലോ​ത്സ​വ​ത്തി​ലെ പ്ര​ധാ​ന പു​ര​സ്കാ​ര​ങ്ങ​ളാ​യ ക​ലാ​തി​ല​കം പ​ദ​വി രേ​വ​തി അ​ജീ​ഷും ക​ലാ​പ്ര​തി​ഭ പ​ദ​വി ആ​ദ​വ് ദാ​സും സ്വ​ന്ത​മാ​ക്കി. മ​ല​യാ​ള ഭാ​ഷാ കേ​സ​രി പു​ര​സ്കാ​ര​ത്തി​ന് സ്റ്റെ​ഫി ഹ​ർ​ഷ​ൽ അ​ർ​ഹ​യാ​യി. പ​രി​പാ​ടി​യു​ടെ വ​ൻ വി​ജ​യ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്ക് എ​ൽകെസി ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

കു​ട്ടി​ക​ളെ കൃ​ത്യ​സ​മ​യ​ത്ത് ഒ​രു​ക്കി, സ്റ്റേ​ജി​ന് പി​ന്നി​ലും മു​ന്നി​ലും സ​ജീ​വ​മാ​യി നി​ന്ന മാ​താ​പി​താ​ക്ക​ളു​ടെ​യും കു​ട്ടി​ക​ളെ പ​ഠി​പ്പി​ച്ചു മി​ടു​ക്ക​രാ​ക്കി​യ അ​ധ്യാ​പ​ക​രു​ടെ​യും ക​ഠി​നാ​ധ്വാ​ന​മാ​ണ് ഈ ​വി​ജ​യ​ത്തി​ന്റെ അ​ടി​ത്ത​റ​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ക​ലോ​ത്സ​വ​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​യി സാ​മ്പ​ത്തി​ക ഭ​ദ്ര​ത ന​ൽ​കി താ​ങ്ങി​യ മു​ഖ്യ പ്രാ​യോ​ജ​ക​രാ​യ ലൈ​ഫ്‌​ലൈ​ൻ ഇ​ൻ​ഷു​റ​ൻ​സ് ആ​ൻ​ഡ് മോ​ർ​ട്ട്ഗേ​ജ് സ​ർ​വീ​സ​സ്, ക​ലോ​ത്സ​വ​ന​ഗ​രി​യി​ൽ എ​ത്തി​യ​വ​ർ​ക്ക് വ​യ​റും മ​ന​സും നി​റ​യു​ന്ന രു​ചി​ക​ര​മാ​യ വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി​യ കി​സ്മ​ത്ത് ഫു​ഡ് ടീം, ​ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ന​ൽ​കി​യ ഡ്രീം​സ് ഇ​വ​ന്‍റ്​സ് എ​ന്നി​വ​ർ​ക്ക് എ​ൽകെസി ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു.

കൗ​ണ്ട​റു​ക​ളി​ലും സ്റ്റേ​ജി​ലു​മാ​യി ശ്വാ​സം വി​ടാ​ൻ പോ​ലും സ​മ​യ​മി​ല്ലാ​തെ ഓ​ടി​ന​ട​ന്ന് പ​രി​പാ​ടി ഉ​ഷാ​റാ​ക്കി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ർ​പ്പ​ണ​ബോ​ധ​മാ​ണ് ധ്വ​നി 2026-നെ ​ഇ​ത്ര വ​ലി​യ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്.

ചെ​റി​യ ഓ​ട്ട​പ്പാ​ച്ചി​ലു​ക​ൾ​ക്കി​ട​യി​ലും ഒ​ത്തൊ​രു​മ​യോ​ടെ കൂ​ടെ​നി​ന്ന ലെ​സ്റ്റ​റി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കും എ​ൽ.​കെ.​സി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​ക്ക് വേ​ണ്ടി പ്ര​സി​ഡന്‍റ് ​വ​രു​ൺ സ​ത്യ​ബാ​ബു​വും സെ​ക്ര​ട്ട​റി ​പ്രി​ൻ​സ് ഉ​ല​ഹ​ന്നാ​നും ന​ന്ദി​യും അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​റി​യി​ച്ചു.

Tags : Dhvani Kalotsavam 2026 LKC Leicester

Recent News

Corehub Up