x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​റ​ലാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഗാ​നം; ക​ല കു​വൈ​റ്റ് പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ച്ച് എം.​വി. ഗോ​വി​ന്ദ​ൻ

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: April 9, 2026 09:31 AM IST | Updated: April 9, 2026 09:31 AM IST

കു​വൈ​റ്റ് സി​റ്റി: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഗാ​ന​ത്തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ക​ല കു​വൈ​റ്റ് പ്ര​വ​ർ​ത്ത​ക​രെ സിപിഎം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ അ​ഭി​ന​ന്ദി​ച്ചു.

ഓ​ൺ​ലൈ​ൻ മീ​റ്റിം​ഗി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​വ​ദി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ രം​ഗ​ത്ത് പു​തു​പു​ത്ത​ൻ ശൈ​ലി​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ല കു​വൈ​റ്റ് നി​ർ​മ്മി​ച്ച ഈ ​ഗാ​നം ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​ത്.

രാ​ഷ്ട്രീ​യ ആ​ശ​യ​ങ്ങ​ളെ ല​ളി​ത​മാ​യും എ​ന്നാ​ൽ ഗൗ​ര​വ​ത്തോ​ടെ​യും ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഇ​ത്ത​ര​ത്തി​ലു​ള്ള സ​ർ​ഗാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സാ​ധി​ക്കു​മെ​ന്ന് ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

 

K-Rail Survey

പ്ര​വാ​സ​ലോ​ക​ത്തു​നി​ന്നു​ള്ള ഈ ​പി​ന്തു​ണ കേ​ര​ള​ത്തി​ലെ തെര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ ഊ​ർ​ജമാ​ണ് ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഓ​ൺ​ലൈ​ൻ മീ​റ്റിം​ഗി​ൽ ഗാ​ന​ത്തി​ന്‍റെ ര​ച​ന, സം​ഗീ​തം, ദൃ​ശ്യാ​വി​ഷ്കാ​രം എ​ന്നി​വ നി​ർ​വഹി​ച്ച ക​ലാ​കാ​ര​ന്മാ​രും ക​ല കു​വൈ​റ്റ് പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. പ്ര​വാ​സി സ​മൂ​ഹ​ത്തിന്‍റെ സ​ജീ​വ​മാ​യ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലി​നു​ള്ള അം​ഗീ​കാ​ര​മാ​ണി​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Tags : M.V. Govindan Kala Kuwait Viral Song NRI News

Recent News

Corehub Up