x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ന്‍റെ പ്ര​ധാ​ന പ​രി​പാ​ടി​ക​ളു​ടെ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു

അ​നി​ൽ ഹ​രി
Published: February 16, 2026 04:51 PM IST | Updated: February 16, 2026 04:51 PM IST

മാ​ഞ്ച​സ്റ്റ​ർ: യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ ക​മ്മി​റ്റി​യു​ടെ അ​വ​ലോ​ക​ന യോ​ഗം പ്ര​സി​ഡ​ന്‍റ് ഷാ​ജി തോ​മ​സ് വ​രാ​കു​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മാ​ഞ്ച​സ്റ്റ​റി​ൽ ന​ട​ന്നു.

യു​ക്മ നാ​ഷ​ണ​ൽ ട്രെ​ഷ​റ​ർ ഷീ​ജോ വ​ർ​ഗീ​സ്, മു​ൻ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പി​ആ​ർ​ഒ​യും നി​ല​വി​ലെ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ അ​ല​ക്സ് വ​ർ​ഗീ​സ്, നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ മു​ൻ പ്ര​സി​ഡ​ന്‍റും ഇ​പ്പോ​ഴ​ത്തെ ദേ​ശീ​യ സ​മ​തി അം​ഗ​വു​മാ​യ ബി​ജു പീ​റ്റ​ർ, സെ​ക്ര​ട്ട​റി സ​നോ​ജ് വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ഷാ​രോ​ൺ ജോ​സ​ഫ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജെ​റി​ൻ, മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ എന്നിവർ പങ്കെടുത്തു.

2026 വ​ർ​ഷ​ത്തേ​ക്കു​ള്ള റീ​ജി​യ​ണ​ൽ ക​ലാ​മേ​ള, കാ​യി​ക മേ​ള, മ​റ്റു അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ൾ, പോ​യ വ​ർ​ഷ​ത്തെ പ​രി​പാ​ടി​ക​ളു​ടെ വി​ല​യി​രു​ത്ത​ലു​ക​ൾ, വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ എ​ന്നീ കാ​ര്യ​ങ്ങ​ൾ ക​മ്മി​റ്റി​യി​ൽ ച​ർ​ച്ച ചെ​യ്തു. കൂ​ടാ​തെ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി പു​തി​യ ക​ർ​മ​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​വാ​നും മീ​റ്റിം​ഗി​ൽ തീ​രു​മാ​നമായി.

യു​ക്മ റീ​ജി​ണ​ൽ ത​ല​ത്തി​ൽ ന​ട​ത്തു​ന്ന കാ​യി​ക ക​ലാ​മേ​ള​ക​ളി​ൽ മ​ത്സ​രാ​ർ​ഥി​ക​ളു​ടെ വ​ർ​ധ​ന​വ് മു​ന്നി​ൽ​ക​ണ്ട് അ​ടു​ത്ത​വ​ർ​ഷ​ത്തേ​ക്കു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ എ​ങ്ങ​നെ ന​ട​ത്ത​ണം എ​ന്ന് ക​മ്മി​റ്റി ച​ർ​ച്ച ചെ​യ്തു. ഈ ​വ​ർ​ഷ​ത്തെ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ കാ​യി​ക​മേ​ള ജൂ​ൺ 13നും ​നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ മൂന്നിനും ​ന​ട​ത്തു​വാ​നും ക​മ്മി​റ്റി​യി​ൽ തീ​രു​മാ​നമാ​യി.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പോ​ലെ പ​രി​പാ​ടി​ക​ൾ മ​ത്സ​രാ​ർഥി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാ​നി​ധ്യം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യ​പോ​ലെ ഈ ​വ​ർ​ഷ​വും അ​തെ വി​ജ​യം ആ​വ​ർ​ത്തി​ക്കു​വാ​ൻ ശ്ര​മി​ക്ക​ണമെ​ന്ന് പ്ര​സി​ഡന്‍റ് ഷാ​ജി തോ​മ​സ് വ​രാ​കു​ടി എ​ല്ലാ​വ​രോ​ടും അ​ഭ്യ​ർ​ഥി​ച്ചു. സ​നോ​ജ് വ​ർ​ഗീ​സ് സ്വാ​ഗ​ത​വും ഷാ​രോ​ൺ ജോ​സ​ഫ് ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു.

Tags : UKMA North West Region Upcoming Events

Recent News

Corehub Up