ന്യൂയോർക്ക്:ഫിഫ ലോകകപ്പ് ആരംഭിച്ച് മണിക്കൂറുകൾകു ശേഷം ഉറുഗ്വേ ടീമിന് യുഎസിലേക്ക് യാത്രാ അനുമതി നിഷേധിച്ചതായി ആരോപണം. സൗദി അറേബ്യക്കെതിരെയുള്ള ആദ്യ മത്സരത്തിനായി മിയാമിയിലേക്ക് തിരിക്കേണ്ട ഉറുഗ്വേ ടീം മെക്സിക്കോയിൽ കുടുങ്ങുകയായിരുന്നു.
സാങ്കേതികവും ഭരണപരവുമായ ചില പ്രശ്നങ്ങൾ കാരണം ഉറുഗ്വേ ടീം സഞ്ചരിക്കേണ്ടിയിരുന്ന വിമാനത്തിന് യുഎസ് അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു.
ഫിഫയുടെ ഇടപെടൽ: പ്രതിസന്ധി പരിഹരിക്കാൻ ഫിഫ അടിയന്തിരമായി മറ്റൊരു വിമാനം കണ്ടെത്തി പരിഹരിച്ചു.
പ്രതിസന്ധികൾ: മത്സരം തുടങ്ങാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഈ സംഭവം ടീമിന്റെ ഒരുക്കങ്ങളെ ബാധിച്ചിരുന്നു.
2026 ലോകകപ്പിന്റെ സംഘാടനത്തെച്ചൊല്ലി നേരത്തെ തന്നെയുള്ള വിവാദങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് പുതിയ സംഭവവികാസങ്ങൾ.
Tags : Uruguay team denied permission