x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​വ​ർ​ത്തി​ത്വ​വും ദേ​ശീ​യ ഐ​ക്യ​ബോ​ധ​വും വ​ള​ർ​ത്തു​ന്ന​തി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ൾ വ​ലു​ത് : ഷെ​യ്ഖ് ന​ഹ്യാ​ൻ ബി​ൻ മു​ബാ​റ​ക്

അനിൽ സി. ഇടിക്കുള
Published: June 18, 2026 07:02 AM IST | Updated: June 18, 2026 07:02 AM IST

അ​ബൂ​ദാ​ബി: സ​ഹി​ഷ്ണു​ത​യും സ​ഹ​വ​ർ​ത്തി​ത്വ​വും സം​ബ​ന്ധി​ച്ച യു​എ​ഇ മ​ന്ത്രി​യാ​യ ഷെ​യ്ഖ് ന​ഹ്യാ​ൻ ബി​ൻ മു​ബാ​റ​ക് അ​ൽ ന​ഹ്യാ​ൻ അ​ബൂ​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച  പ്രൌ​ഡ് ഓ​ഫ് യുഎഇ  ​ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ച​ട​ങ്ങി​ൽ യു​എ​ഇ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക് മി​ത്ത​ൽ, എ​മി​റേ​റ്റ്സ് സെ​ന്റ​ർ ഫോ​ർ സ്ട്രാ​റ്റ​ജി​ക് സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് ട്ര​സ്റ്റി ബോ​ർ​ഡി​ന്റെ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ജ​മാ​ൽ സ​ന​ദ് അ​ൽ സു​വൈ​ദി, അ​ബൂ​ദാ​ബി ക​മ്മ്യൂ​ണി​റ്റി ഡെ​വ​ല​പ്‌​മെ​ന്റ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് ചെ​യ​ർ​മാ​ൻ ഷാ​മി​സ് അ​ലി ഖ​ൽ​ഫാ​ൻ അ​ൽ ദ​ഹേ​രി, പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ട​തി​യി​ലെ മ​ത-​നീ​തി​ന്യാ​യ ഉ​പ​ദേ​ഷ്ടാ​വ് അ​ലി അ​ൽ ഹാ​ഷെ​മി, അ​ബൂ​ദാ​ബി ഹെ​റി​റ്റേ​ജ് അ​തോ​റി​റ്റി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ല്ല ബു​ത്തി അ​ൽ ഖു​ബൈ​സി, ലു​ലു ഗ്രൂ​പ്പ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ, ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്റ​ർ മു​ഖ്യ ര​ക്ഷ​ധി​കാ​രി യു​മാ​യ ഡോ. ​എം. എ. ​യൂ​സ​ഫ​ലി എ​ന്നി​വ​രോ​ടൊ​പ്പം നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും സാ​മൂ​ഹി​ക നേ​താ​ക്ക​ളും ഇ​ന്ത്യ​ൻ ക​മ്യു​ണി​റ്റി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച ഷെ​യ്ഖ് ന​ഹ്യാ​ൻ ബി​ൻ മു​ബാ​റ​ക് അ​ൽ ന​ഹ്യാ​ൻ, ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക-​സാ​മൂ​ഹി​ക പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞു. യു​എ​ഇ​യി​ൽ താ​മ​സി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ഉ​ള്ള ദേ​ശീ​യ ഐ​ക്യ​ബോ​ധ​ത്തെ​യും യു​എ​ഇ​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള സൗ​ഹൃ​ദ​ത്തെ​യും ഈ ​അ​വ​സ​രം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

യു​എ​ഇ​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും പ്ര​മു​ഖ നേ​താ​ക്ക​ളും വ്യ​ക്തി​ത്വ​ങ്ങ​ളും ഒ​രു​മി​ച്ചു​കൂ​ടി​യ ഈ ​പ​രി​പാ​ടി, പ​ര​സ്പ​ര വി​ശ്വാ​സം, ബ​ഹു​മാ​നം, തു​ട​ർ​ച്ച​യാ​യ സ​ഹ​ക​ര​ണം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രൂ​പ​പ്പെ​ട്ട ര​ണ്ട് സൗ​ഹൃ​ദ രാ​ഷ്ട്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ത്തി​ന്‍റഎ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ശ്വാ​സം, സം​സ്കാ​രം, സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്തം എ​ന്നി​വ പ​ര​സ്പ​ര ധാ​ര​ണ​യും ബ​ഹു​മാ​ന​വും സാ​മൂ​ഹി​ക ഐ​ക്യ​വും ശ​ക്തി​പ്പെ​ടു​ത്താ​ൻ എ​ങ്ങ​നെ സ​ഹാ​യി​ക്കാ​മെ​ന്ന​തി​ന്‍റെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ് അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക്‌ സെ​ന്റ​റെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

ഇ​ന്ന് ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 200-ല​ധി​കം ദേ​ശീ​യ​ത​ക​ളി​ലു​ള്ള ആ​ളു​ക​ൾ യു​എ​ഇ​യെ ത​ങ്ങ​ളു​ടെ ഭ​വ​ന​മാ​യി കാ​ണു​ന്നു. വ്യ​ത്യ​സ്ത സം​സ്കാ​ര​ങ്ങ​ളും പ​ശ്ചാ​ത്ത​ല​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടും അ​വ​ർ സു​ര​ക്ഷ​യോ​ടെ​യും സ്ഥി​ര​ത​യോ​ടെ​യും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടെ​യും ഒ​രേ ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ​യും ഒ​രു​മി​ച്ച് ജീ​വി​ക്കു​ന്നു. ഇ​ത് രാ​ജ്യ​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ നേ​ട്ട​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ചു.

 

പ്രാ​ദേ​ശി​ക സം​ഘ​ർ​ഷ​ങ്ങ​ളും ന്യാ​യീ​ക​രി​ക്കാ​നാ​വാ​ത്ത ആ​ക്ര​മ​ണ​ങ്ങ​ളും ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും യു​എ​ഇ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും ഒ​രു​മി​ച്ച് നി​ല​കൊ​ണ്ടു​വെ​ന്നും രാ​ജ്യ​ത്തി​ന്റെ ശ​ക്തി​യി​ലും നേ​തൃ​ത്വ​ത്തി​ന്റെ ജ്ഞാ​ന​ത്തി​ലും സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യി​ലും രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള ക​ഴി​വി​ലും പൂ​ർ​ണ്ണ വി​ശ്വാ​സ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ യു​എ​ഇ അം​ബാ​സ​ഡ​റാ​യ ഡോ. ​ദീ​പ​ക് മി​ത്ത​ൽ യു​എ​ഇ​യെ വി​ക​സ​ന​ത്തി​ന്റെ​യും സ​ഹി​ഷ്ണു​ത​യു​ടെ​യും സ​മൃ​ദ്ധി​യു​ടെ​യും ആ​ഗോ​ള മാ​തൃ​ക​യാ​യി വി​ശേ​ഷി​പ്പി​ച്ചു. എ​ല്ലാ താ​മ​സ​ക്കാ​ർ​ക്കും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​ന്ന രാ​ജ്യ​മാ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​ള​ർ​ന്നു​വ​രു​ന്ന യു​എ​ഇ-​ഇ​ന്ത്യ ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ത്ത​ത്തി​ന്റെ ഉ​ദാ​ഹ​ര​ണ​മാ​യും അ​ദ്ദേ​ഹം യു​എ​ഇ​യെ പ്ര​ശം​സി​ച്ചു.

പ​രി​പാ​ടി​യി​ൽ യു​എ​ഇ​യു​ടെ​യും ഇ​ന്ത്യ​യു​ടെ​യും സ​മ്പ​ന്ന​മാ​യ പൈ​തൃ​കം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക-​ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. കൂ​ടാ​തെ, സ​ഹ​വ​ർ​ത്തി​ത്വം, സ​ഹി​ഷ്ണു​ത, സാം​സ്കാ​രി​ക വൈ​വി​ധ്യം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലു​ള്ള യു​എ​ഇ​യു​ടെ യാ​ത്ര​യും നേ​ട്ട​ങ്ങ​ളും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ വി​ക​സ​ന സം​ഭാ​വ​ന​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു ഡോ​ക്യു​മെ​ന്റ​റി​യും പ്ര​ദ​ർ​ശി​പ്പി​ച്ചു.

 

ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്റ​ർ പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഊ​ഫ് അ​ഹ്സ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. മു​ഹ​മ്മ​ദ് കു​ഞ്ഞി സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തി. ട്ര​ഷ​റ​ർ അ​ബ്ദു​ൽ അ​സീ​സ് കാ​ളി​യാ​ട​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. അ​ബ്ദു​ല്ല ഫാ​റൂ​ഖി, വൈ​സ് പ്ര​സി​ഡ​ന്റ് വി.​പി.​കെ. അ​ബ്ദു​ല്ല, അ​ഡ്മി​ൻ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല ന​ദ്‌​വി, പ്രോ​ഗ്രാം ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ബ്ദു​ൽ ബാ​സി​ത് കാ​യ​ക്ക​ണ്ടി, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ങ് ക​ൺ​വീ​ന​ർ സ​ലിം നാ​ട്ടി​ക, അ​ഷ്റ​ഫ് ന​ജാ​ത്, ഹം​സ ന​ടു​വി​ൽ, ഹൈ​ദ​ർ ബി​ൻ മൊ​യ്‌​ദു നെ​ല്ലി​ശ്ശേ​രി , എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

 

ജ​മാ​ൽ സ​ന​ദ് അ​ൽ സു​വൈ​ദി​യു​ടെ പു​സ്ത​ക​ത്തി​ന്റെ ഹി​ന്ദി പ​തി​പ്പി​ന്റെ പ്ര​കാ​ശ​ന​ത്തി​നും ഒ​പ്പി​ട​ൽ ച​ട​ങ്ങി​നും സാ​ക്ഷി​യാ​യി ന​ഹ്യാ​ൻ ബി​ൻ മു​ബാ​റ​ക്
“ഹി​സ് ഹൈ​നെ​സ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ: മ​നു​ഷ്യ​സ്നേ​ഹി​യു​ടെ ജീ​വി​ത​യാ​ത്ര​യി​ലെ ഉ​ൾ​ക്കാ​ഴ്ച​ക​ൾ”

സ​ഹി​ഷ്ണു​ത​യും സ​ഹ​വ​ർ​ത്തി​ത്വ​വും വ​കു​പ്പി​ന്റെ മ​ന്ത്രി​യാ​യ മ​ഹാ​നു​ഭാ​വ​ൻ ഷെ​യ്ഖ് ന​ഹ്യാ​ൻ ബി​ൻ മു​ബാ​റ​ക് അ​ൽ ന​ഹ്യാ​ൻ, പ്രൊ​ഫ. ജ​മാ​ൽ സ​ന​ദ് അ​ൽ സു​വൈ​ദി​യു​ടെ “ഹി​സ് ഹൈ​നെ​സ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ: മ​നു​ഷ്യ​സ്നേ​ഹി​യു​ടെ ജീ​വി​ത​യാ​ത്ര​യി​ലെ ഉ​ൾ​ക്കാ​ഴ്ച​ക​ൾ” എ​ന്ന പു​സ്ത​ക​ത്തി​ന്റെ ഹി​ന്ദി പ​തി​പ്പി​ന്റെ പ്ര​കാ​ശ​ന​ത്തി​നും ഒ​പ്പി​ട​ൽ ച​ട​ങ്ങി​നും സാ​ക്ഷി​യാ​യി.

യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്സി​ന്റെ പ്ര​ത്യേ​ക​ത​യാ​യ സ​ഹി​ഷ്ണു​ത, സ​ഹ​വ​ർ​ത്തി​ത്വം, സാ​മൂ​ഹി​ക ഐ​ക്യം എ​ന്നീ മൂ​ല്യ​ങ്ങ​ളെ ആ​ഘോ​ഷി​ക്കു​ക​യും, യു​എ​ഇ​യും ഇ​ന്ത്യ റി​പ്പ​ബ്ലി​ക്കും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള ച​രി​ത്ര​പ​ര​വും മാ​ന​വി​ക​വു​മാ​യ ബ​ന്ധ​ങ്ങ​ളെ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യും ചെ​യ്യു​ന്ന അ​ബു​ദാ​ബി​യി​ലെ ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച “പ്രൗ​ഡ് ഓ​ഫ് ദ ​യു.​എ.​ഇ” (Proud of the UAE) സം​രം​ഭ​ത്തി​ന്റെ ഭാ​ഗ​മാ​യി ച​ട​ങ്ങ് ന​ട​ന്നു.

ച​ട​ങ്ങി​ൽ പ്രൊ​ഫ. ജ​മാ​ൽ സ​ന​ദ് അ​ൽ സു​വൈ​ദി (എ​മി​റേ​റ്റ്സ് സെ​ന്റ​ർ ഫോ​ർ സ്ട്രാ​റ്റ​ജി​ക് സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് വൈ​സ് ചെ​യ​ർ​മാ​ൻ), യു​എ​ഇ​യി​ലെ ഇ​ന്ത്യ​യു​ടെ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക് മി​ത്ത​ൽ, അ​ബു​ദാ​ബി ക​മ്മ്യൂ​ണി​റ്റി ഡെ​വ​ല​പ്‌​മെ​ന്റ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് ചെ​യ​ർ​മാ​ൻ ഷാ​മി​സ് അ​ലി അ​ൽ ദാ​ഹെ​രി, ലു​ലു ഗ്രൂ​പ്പ് ഇ​ന്റ​ർ​നാ​ഷ​ണ​ലി​ന്റെ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ യൂ​സ​ഫ് അ​ലി എം.​എ., പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ട​തി​യി​ലെ ന്യാ​യ-​മ​ത​കാ​ര്യ ഉ​പ​ദേ​ഷ്ടാ​വ് അ​ലി ബി​ൻ അ​ൽ സ​യ്യി​ദ് അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​ൽ ഹാ​ഷി​മി എ​ന്നി​വ​രോ​ടൊ​പ്പം നി​ര​വ​ധി സാം​സ്കാ​രി​ക പ്ര​മു​ഖ​രും ഇ​ന്ത്യ​ൻ സ​മൂ​ഹാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

Tags : Indian community's fostering solidarity

Recent News

Corehub Up