x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള​ത്തോ​ടു​കൂ​ടി​യ 'മാ​ന​സി​കാ​രോ​ഗ്യ അ​വ​ധി' ന​ൽ​കാ​ൻ ഹാ​രി​സ് കൗ​ണ്ടി

പി.പി. ചെ​റി​യാ​ൻ
Published: June 18, 2026 06:44 AM IST | Updated: June 18, 2026 06:44 AM IST

ഹൂ​സ്റ്റ​ൺ: ഹാ​രി​സ് കൗ​ണ്ടി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് മാ​ന​സി​ക സ​മ്മ​ർ​ദ്ദം കു​റ​യ്ക്കു​ന്ന​തി​നും മ​നസ്​ ശാ​ന്ത​മാ​ക്കു​ന്ന​തി​നു​മാ​യി ശ​മ്പ​ള​ത്തോ​ടു​കൂ​ടി​യ പ്ര​ത്യേ​ക അ​വ​ധി ന​ൽ​കു​ന്ന കാ​ര്യം അ​ധി​കൃ​ത​ർ പ​രി​ഗ​ണി​ക്കു​ന്നു. ഹാ​രി​സ് കൗ​ണ്ടി ജ​ഡ്ജി​യാ​യ ലി​ന ഹി​ഡാ​ൽ​ഗോ​യാ​ണ് ക​മ്മീ​ഷ​ണ​ർ കോ​ട​തി​യി​ൽ ഈ ​നി​ർ​ദ്ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​ത്.

മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​ർ​ക്ക് മാ​ത്ര​മ​ല്ല, അ​നാ​ഥ​ക്കു​ട്ടി​ക​ൾ, ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​വ​ർ, വ​യോ​ധി​ക​ർ തു​ട​ങ്ങി​യ​വ​രു​മാ​യി നി​ര​ന്ത​രം ഇ​ട​പ​ഴ​കി ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദം അ​നു​ഭ​വി​ക്കു​ന്ന കൗ​ണ്ടി ജീ​വ​ന​ക്കാ​ർ​ക്കെ​ല്ലാം ഈ ​അ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടും. ഇ​തി​ന​കം ത​ന്നെ ഹാ​രി​സ് കൗ​ണ്ടി​യി​ലെ ഷെ​രീ​ഫ് ഓ​ഫീ​സി​ലും ഹാ​രി​സ് ഹെ​ൽ​ത്തി​ലും ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​ത്ത​രം അ​വ​ധി​ക​ൾ ന​ൽ​കി​വ​രു​ന്നു​ണ്ട്. ഡാ​ല്ല​സ്, ഫോ​ർ​ട്ട് ബെ​ൻ​ഡ് തു​ട​ങ്ങി​യ ടെ​ക്സാ​സി​ലെ മ​റ്റ് ചി​ല ന​ഗ​ര​ങ്ങ​ളും നി​ല​വി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് വെ​ൽ​ന​സ് അ​വ​ധി​ക​ൾ ന​ൽ​കു​ന്നു​ണ്ട്.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച്, മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ മൂ​ലം ആ​ഗോ​ള​ത​ല​ത്തി​ൽ കോ​ടി​ക്ക​ണ​ക്കി​ന് പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളും വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ട​വു​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.

ഈ ​പു​തി​യ ന​യം ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ​ക്കു​റി​ച്ച് വ​രും മാ​സ​ങ്ങ​ളി​ൽ പ​ഠ​നം ന​ട​ത്തും. ഓ​ഗ​സ്റ്റി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​യാ​ൽ, ഈ ​വ​ർ​ഷം ശ​ര​ത്കാ​ല​ത്തോ​ടെ (Fall) പു​തി​യ പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് ലി​ന ഹി​ഡാ​ൽ​ഗോ അ​റി​യി​ച്ചു

 

 

Tags : Harris County mental health leave'

Recent News

Corehub Up