ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ബ്രെന്റ്ഫോർഡിനെ സമനിലയിൽ തളച്ച് വൂൾവ്സ്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി.
മൈക്കൽ കയോഡെയും ഇഗോർ തിയാഗോയും ആണ് ബ്രെന്റ്ഫോർഡിന് വേണ്ടി ഗോളുകൾ നേടിയത്. ആദം ആംസ്ട്രോംഗും ടോലു അരോകൊഡാരെയും ആണ് വൂൾവ്സിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ ബ്രെന്റ്ഫോർഡിന് 45 പോയിന്റും വൂൾവ്സിന് 17 പോയിന്റും ആയി. ലീഗ് ടേബിളിൽ ബ്രെന്റ്ഫോർഡ് ഏഴാം സ്ഥാനത്തും വൂൾവ്സ് 20-ാം സ്ഥാനത്തുമാണുള്ളത്.
Tags : english premier league football match brentford wolves