x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ഫ 2026 ലോ​ക​കപ്പ്; സ്പാ​നി​ഷ് ടീ​മി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡ് താ​ര​ങ്ങ​ൾ ഇല്ലാത്തത് ചരിത്രത്തിൽ ആദ്യം


Published: May 26, 2026 01:02 AM IST | Updated: May 26, 2026 01:02 AM IST

മാ​ഡ്രി​ഡ്: ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നു​ള്ള 26 അം​ഗ സ്പാ​നി​ഷ് ടീ​മി​നെ മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ ലൂ​യി​സ് ഡി ​ലാ ഫ്യൂ​ണ്ടെ പ്ര​ഖ്യാ​പി​ച്ചു. സ്‌​പെ​യി​നി​ലെ ഏ​റ്റ​വും വ​ലി​യ ക്ല​ബ്ബാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​ല്‍​നി​ന്നു​ള്ള ഒ​രു ക​ളി​ക്കാ​ര​ന്‍ പോ​ലും ലോ​ക​ക​പ്പ് ടീ​മി​ല്‍ ഇ​ടം​പി​ടി​ച്ചി​ല്ലെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യു​ടെ 18കാ​ര​നാ​യ സൂ​പ്പ​ര്‍ താ​രം ലാ​മി​ന്‍ യ​മാ​ലാ​ണ് ടീ​മി​ന്‍റെ മു​ഖ്യാ​ക​ര്‍​ഷ​ണം. യ​മാല്‍ പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​ണെ​ങ്കി​ലും നി​ക്കോ വി​ല്യം​സ്, മി​ഖേ​ല്‍ മെ​റി​നൊ എ​ന്നി​വ​രും ചേ​ര്‍​ന്നു​ള്ള മൂ​വ​ര്‍ ആ​ക്ര​മ​ണ​സം​ഘ​മാ​ണ് ലാ ​റോ​ജ എ​ന്ന വി​ളി​പ്പേ​രു​ള്ള സ്‌​പെ​യി​നി​ന്‍റെ ക​രു​ത്ത്.

മ​ധ്യ​നി​ര​യി​ല്‍ ഗാ​വി, റോ​ഡ്രി, പെ​ഡ്രി, ഫാ​ബി​യ​ന്‍ റൂ​യി​സ് തു​ട​ങ്ങി​യ വ​മ്പ​ന്മാ​ര്‍ അ​ണി​നി​ര​ക്കും. ഡാ​നി ഓ​ള്‍​മോ, ഫെ​റാ​ന്‍ ടോ​റ​സ്, മൈ​ക്ക​ല്‍ ഒ​യ​ര്‍​സ​ബാ​ല്‍, മാ​ര്‍​ക്ക് ക്യു​കെ​റെ​ല്ല, എ​യ്മ​റി​ക് ലാ​പോ​ര്‍​ട്ടെ, എ​റി​ക് ഗാ​ര്‍​സ്യ തു​ട​ങ്ങി​യ​വ​രെ​ല്ലാം സ്പാ​നി​ഷ് സം​ഘ​ത്തി​ലു​ണ്ട്.

ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​ച്ചി​ല്‍ ഉ​റു​ഗ്വെ, സൗ​ദി അ​റേ​ബ്യ, കേ​പ് വെ​ര്‍​ഡെ എ​ന്നീ ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് സ്‌​പെ​യി​ന്‍. ജൂ​ണ്‍ 15ന് ​കേ​പ് വെ​ര്‍​ഡെ​യ്ക്ക് എ​തി​രേ​യാ​ണ് സ്‌​പെ​യി​നി​ന്‍റെ ആ​ദ്യ മ​ത്സ​രം.

ച​രി​ത്ര​ത്തി​ല്‍ ആ​ദ്യം

ഫി​ഫ ലോ​ക​ക​പ്പി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡ് താ​ര​ങ്ങ​ളാ​രു​മി​ല്ലാ​തെ സ്‌​പെ​യി​ന്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് ച​രി​ത്ര​ത്തി​ല്‍ ഇ​താ​ദ്യം. 1934ല്‍ ​ഇ​റ്റ​ലി ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ലോ​ക​ക​പ്പി​ലൂ​ടെ​യാ​ണ് സ്‌​പെ​യി​ന്‍ അ​ര​ങ്ങേ​റി​യ​ത്. പി​ന്നീ​ട് ഇ​താ​ദ്യ​മാ​യാ​ണ് റ​യ​ല്‍ മാ​ഡ്രി​ഡ് താ​ര​ങ്ങ​ള്‍ ഇ​ല്ലാ​തെ സ്‌​പെ​യി​ന്‍ ലോ​ക​ക​പ്പ് ക​ളി​ക്കാ​നെ​ത്തു​ന്ന​ത്; നീ​ണ്ട 92 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം.

2010 ലോ​ക​ക​പ്പ് ചാ​മ്പ്യ​ന്മാ​രാ​ണ് സ്‌​പെ​യി​ന്‍. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പു​റ​ത്താ​യി. എ​ന്നാ​ല്‍, നി​ല​വി​ലെ യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്മാ​രാ​ണ് ലാ ​റോ​ജ.

Tags : FIFA 2026 World Cup Spanish team Real Madrid players Football

Recent News

Corehub Up