ഇൻഡോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം-മധ്യപ്രദേശ് പോരാട്ടം സമനിലയിൽ. കേരളം ഉയർത്തിയ 404 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മധ്യപ്രദേശിന്റെ എട്ട് വിക്കറ്റുകൾ കേരളത്തിന് എറിഞ്ഞിടാനായെങ്കിലും വിജയം കൈയെത്തും ദൂരെ അകന്നുമാറുകയായിരുന്നു.
സ്കോർ: കേരളം 281, 314/5D, മധ്യപ്രദേശ് - 192,167/8
മധ്യപ്രദേശിനായി ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടിൽ ആര്യൻ പാണ്ടിയും കുമാർ കാർത്തികേയ സിംഗും ബാറ്റ് കൊണ്ട് പ്രതിരോധം തീർത്തോടെ കേരളത്തിന്റെ വിജയ സ്വപ്നങ്ങൾ പൊലിഞ്ഞു. ആര്യൻ പാണ്ടി പുറത്താകാതെ 85 പന്തുകളിൽ 23 റണ്‍സും കുമാർ 54 പന്തിൽ 16 റണ്‍സും നേടി.
ഹർഷ് ഗവാലി (പൂജ്യം), യഷ് ദുബെ (19), ഹിമാൻഷു മന്ത്രി (26), ഹർപ്രീത് സിംഗ് ഭാട്യ (13), നായകൻ ശുഭം ശർമ (18), ഋഷഭ് ചൗഹാൻ (7), സാരാൻഷ് ജെയ്ൻ (31) എന്നിവരുടെ വിക്കറ്റുകളാണ് മഹാരാഷ്ട്രയ്ക്കു നഷ്ടമായത്.
കേരളത്തിനായി ശ്രീഹരി എസ്. നായർ നാല് വിക്കറ്റുകൾ വീഴ്ത്തി. എദൻ ആപ്പിൽ ടോം രണ്ട് വിക്കറ്റും നേടി.
Tags : Kerala-Madhya Pradesh RANJI TROPHY ELITE cricket